
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി. സംവിധാനം കൃഷ്‍ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശനാണ് എഴുതുന്നത്. 'ഒരു ശ്രീലങ്കൻ സുന്ദരി'യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്‍ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ട്
അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് 'ഒരു ശ്രീലങ്കൻ സുന്ദരി' യില്‍ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ. ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ്.
ചിത്രം മൻഹർ സിനിമാസിന്റെ ബാനറിലാണ്. ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ നിര്‍മാണവും കൃഷ്‍ണ പ്രിയദർശനാണ്. ബിനീഷ് ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. എസ് മുരുകൻ പ്രൊഡക്ഷൻ കൺട്രോളർ.ർ
അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കൻ സുന്ദരിയുടെ ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‍ണ പ്രിയദര്‍ശനാണ്. അനൂപ് മേനോൻ നായകനായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തി്നറെ കോസ്റ്റ്യൂം അറോഷിനിയും ബിസി എബിയുമാണ്. കലാസംവിധാനം അശില്‍, ഡിഫിൻ എന്നിവരാണ്. 'ഒരു ശ്രീലങ്കൻ സുന്ദരി' എന്ന ചിത്രത്തിന്റെ പിആർഒ എം കെ ഷെജിൻ, ഡിജിറ്റൽ മീഡിയ വിഷൻ മീഡിയ കൊച്ചിൻ എന്നിവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ