Asianet News MalayalamAsianet News Malayalam

പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് തടസ്സങ്ങള്‍.

Actor Mammootty starrer Agent ott realease postponed again Sony Liv Akhil Akkineni hrk
Author
First Published Sep 29, 2023, 8:34 AM IST

മലയാളത്തിന്റെ മമ്മൂട്ടിയും വേഷമിടുന്ന തെലുങ്ക് ചിത്രം എന്ന നിലയിലാണ് ഏജന്റ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. നായകനായത് അഖില്‍ അക്കിനേനിയുമായിരുന്നു. വലിയ വിജയം നേടാനാകാതെ പോയ ചിത്രം വലിയ വിമര്‍ശനവും നേരിട്ടിരുന്നു. കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടിയിലേക്ക് എത്തുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും മാറ്റിവയ്‍ക്കേണ്ടി വന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഒടിടി റ്റൈറ്റ്‍സ് സോണി ലിവിനായിരുന്നു. 2023 മെയ്‍ 19നായിരുന്നു ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചത് എങ്കിലും പ്രദര്‍ശനത്തിക്കാനായില്ലെന്നത് മാത്രമല്ല സാമ്പത്തിക വിഷയങ്ങളില്‍ നിര്‍മാതാക്കളുും സോണി ലിവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുമുണ്ടായി. പിന്നീട് ജൂണ്‍ 26നും ഏജന്റിന്റെ ഒടിടി റീലീസ് പ്രഖ്യാപിച്ചപ്പോള്‍ അതും മാറ്റിവയ്‍ക്കുകയും പിന്നീട് സെപ്‍തംബര്‍ 29ന് എത്തുമെന്ന് അടുത്തിടെ സസ്‍പെൻസായി സോണി ലിവ് പ്രഖ്യാപിക്കുകയുമായിരുന്നു. വൻ നഷ്‍ടം നേരിടേണ്ടി വന്ന ചിത്രത്തിന്റെ വിതരണക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികളാലാണ് ഏജന്റിന്റെ ഒടിടി റിലീസ് വീണ്ടും മാറ്റിവയ്‍ക്കുന്നത് എന്നാണ് ഔദ്യോഗികമായി സ്‍ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

സംവിധാനം സുരേന്ദര്‍ റെഡ്ഡിയാണ്. തിരക്കഥയും സുരേന്ദര്‍ റെഡ്ഡി തന്നെ. ഏജന്റ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി 'റോ ചീഫ് കേണൽ മേജർ മഹാദേവനാ'യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ഏജന്റ് ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഡബ്ബിംഗ് തെലുങ്കിലും മമ്മൂട്ടിയാണ് ചെയ്‍തത് ആക്ഷന് പ്രാധാന്യമുള്ളതാണ് ഏജന്റ്.

വമ്പൻ മേയ്‍ക്കോവറിലായിരുന്ന അഖില്‍ അക്കിനേനി ചിത്രത്തില്‍ എത്തിയത്. ഏജന്റില്‍ സാക്ഷി വൈദ്യ നായികാ കഥാപാത്രം ചെയ്‍തിരിക്കുന്നു. ഛായാഗ്രാഹണം റസൂൽ എല്ലൂരണാണ്. സംഗീതം ഹിപ്‍ഹോപ് തമിഴ.

Read More: ചരിത്ര നേട്ടത്തിലെത്തിയിട്ടും ആ തെന്നിന്ത്യൻ താരത്തെ മറികടക്കാനാകാതെ ജവാൻ, കേരളത്തിലെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios