Oscars 2022 : മികച്ച ആനിമേറ്റഡ് ഫിലിം 'എൻകാന്റോ', ട്രോയ് കോട്സർ മികച്ച സഹനടൻ

Published : Mar 28, 2022, 07:28 AM IST
Oscars 2022 : മികച്ച ആനിമേറ്റഡ് ഫിലിം 'എൻകാന്റോ', ട്രോയ് കോട്സർ മികച്ച സഹനടൻ

Synopsis

ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ.

94-ാമത് ഓസ്കറിൽ(Oscars 2022) മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സർ സ്വന്തമാക്കി.'കോഡ'യിലെ അഭിനയത്തിനാണ് ട്രോയ് പുരസ്കാരത്തിന് അർഹനായത്. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ.

'എൻകാന്റോ' ആണ് മികച്ച അനിമേഷൻ ചിത്രം. ജാരെഡ് ബുഷും ബൈറോൺ ഹോവാർഡും ചേർന്നാണ് സംവിധാനം. എൻകാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.

അതേസമയം, മികച്ച അനിമേഷൻ ഷോർട് ഫിലിം ആയി ആൽബർട്ടോ മിയേൽഗോ, ലിയോ സാൻഷെ എന്നിവരുടെ 'ദി വിൻഡ്ഷീൽഡ് വൈപ്പർ' തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോർട്ടിനുള്ള ഓസ്കർ ബെൻ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോളിന്' ലഭിച്ചു.

ഓസ്കർ നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ നിൽക്കുന്ന ചിത്രം നിലവിൽ ആറ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ ലഭിച്ചത്.

ആകെ 23 വിഭാഗങ്ങളിലാണ് അവാർഡുകൾ. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയത് ഒരു വനിത ഒരുക്കിയ ചിത്രം. ജെയ്ൻ കാംപ്യൺ സംവിധാനം ചെയ്ത ദ പവർ ഓഫ് ദ ഡോഗ്. മനുഷ്യവികാരങ്ങളെ തീവ്രമായി ആവിഷ്കരിക്കുന്ന സിനിമ നേടിയത് 12 നാമനിർദ്ദേശങ്ങളാണ്. തൊട്ടുപിന്നിൽ 10 നോമിനേഷനുകളുമായി സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂണും ഉണ്ട്. ദ പവർ ഓഫ് ദ ഡോഗും ഡ്യൂണും അടക്കം മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്നത് 10 ചിത്രങ്ങളാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം
'എങ്ങനെയാണ് ഇങ്ങനെയായിരിക്കാൻ പറ്റുക?'; അമ്മക്ക് പിറന്നാളാശംസകൾ നേർന്ന് മീനാക്ഷി