98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുകയാണ്. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ. കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേഷൻ ചിത്രം. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. പ്രധാന പ്രഖ്യാപനങ്ങളിലേക്ക് ആദ്യം. ഓസ്കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ് ആണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്.
08:24 AM (IST) Mar 16
ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ.
08:11 AM (IST) Mar 16
മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
08:10 AM (IST) Mar 16
മികച്ച നടി- ജെസി ബക്ലി, ചിത്രം ഹാംനെറ്റ്
07:57 AM (IST) Mar 16
മികച്ച നടൻ- മൈക്കൽ ബി ജോർദാൻ, ചിത്രം- സിന്നേഴ്സ്
07:52 AM (IST) Mar 16
മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ, ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ
07:48 AM (IST) Mar 16
ഒർജിനൽ സോങ്ങ്- ഗോൾഡൻ (സിനിമ- കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്)
07:41 AM (IST) Mar 16
മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം- സെന്റിമെന്റൽ വാല്യൂ, സംവിധാനം യോക്കിം ട്രയർ
07:23 AM (IST) Mar 16
സിന്നേഴ്സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ.
07:22 AM (IST) Mar 16
മികച്ച എഡിറ്റിംഗ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ആൻഡി ജർഗേസൺ
07:08 AM (IST) Mar 16
07:04 AM (IST) Mar 16
06:52 AM (IST) Mar 16
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- നോബഡി എഗൈൻസ്റ്റ് പുടിൻ
06:50 AM (IST) Mar 16
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ഓൾ ദി എംറ്റി റൂംസ്, സംവിധാനം- ജോഷ്വാ സെഫ്ടെൽ, കോനൽ ജോൺസ്
06:46 AM (IST) Mar 16
06:44 AM (IST) Mar 16
06:34 AM (IST) Mar 16
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടാനായി തിരഞ്ഞെടുക്കപ്പെട്ടു.
06:22 AM (IST) Mar 16
സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി
06:17 AM (IST) Mar 16
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി
06:06 AM (IST) Mar 16
ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ടു പീപ്പിൾ എക്സ്ചേഞ്ചിങ് സാലിവ, ദി സിംഗേഴ്സ്
05:38 AM (IST) Mar 16
മികച്ച കാസ്റ്റിംഗിനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.
05:38 AM (IST) Mar 16
മികച്ച കാസ്റ്റിംഗിനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.
05:32 AM (IST) Mar 16
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്‍കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം.
05:27 AM (IST) Mar 16
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ കേറ്റ് ഹാവ്‌ലി സ്വന്തമാക്കി.
05:11 AM (IST) Mar 16
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തിരഞ്ഞെടുക്കപ്പെട്ടു.
05:08 AM (IST) Mar 16
മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി
05:01 AM (IST) Mar 16
മികച്ച സഹനടിയായി എമി മാഡിഗൺ തിരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമിക്ക് പുരസ്കാരം.
04:59 AM (IST) Mar 16
98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഓസ്കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ് ആണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്.