Oscar 2026 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സഹനടിയായി എമി മാഡിഗൺ തിരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമിക്ക് പുരസ്കാരം.
98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ നടന്നത്. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ. കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേഷൻ ചിത്രം. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച നടനുള്ള പുരസ്കാരം സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ മൈക്കൽ ബി ജോർദാൻ സ്വന്തമാക്കിയപ്പോൾ, വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ പോൾ തോമസ് ആൻഡേഴ്‌സൺ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. യോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം സെന്റിമെന്റൽ വാല്യൂ ആണ് ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കിയപ്പോൾ മികച്ച ഒർജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. മികച്ച സഹനടിയായി എമി മാഡിഗൺ തിരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമിക്ക് പുരസ്കാരം. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹ നടാനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടൻ- ഷോൺ പെൻ വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച സഹനടി- എമി മാഡിഗൺ, ചിത്രം വെപ്പൺസ്
തിരക്കഥ- സിന്നേഴ്സ്, റയാൻ കൂഗ്ലർ
അവലംബിത തിരക്കഥ- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ടു പീപ്പിൾ എക്സ്ചേഞ്ചിങ് സാലിവ, ദി സിംഗേഴ്സ്
കാസ്റ്റിംഗ് - വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങ്- മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ, ചിത്രം ഫ്രാങ്കെൻസ്റ്റൈൻ
വസ്ത്രാലങ്കാരം- കേറ്റ് ഹാവ്‌ലി, ചിത്രം ഫ്രാങ്കൻസ്റ്റൈൻ
ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദി ഗേൾ ഹൂ ക്രൈഡ് പേൾസ്
മികച്ച വിഷ്വൽ എഫക്ട്സ്- അവതാർ: ഫയർ ആന്റ് ഐസ്
പ്രൊഡക്ഷൻ ഡിസൈൻ- ഫ്രാങ്കെൻസ്റ്റൈൻ
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ഓൾ ദി എംറ്റി റൂംസ്, സംവിധാനം- ജോഷ്വാ സെഫ്ടെൽ, കോനൽ ജോൺസ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- മിസ്റ്റർ നോബഡി എഗൈൻസ്റ്റ് പുടിൻ
ഒർജിനൽ സ്‌കോർ- സിന്നേഴ്സ്
മികച്ച ശബ്ദസന്നിവേശം- 'എഫ് വൺ'
മികച്ച എഡിറ്റിംഗ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ആൻഡി ജർഗേസൺ
മികച്ച ഛായാഗ്രഹണം- സിന്നേഴ്സ്, ഓട്ടം ദുറാൾഡ് ആർകപോ
മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം- സെന്റിമെന്റൽ വാല്യൂ (നോർവേ), സംവിധാനം യോക്കിം ട്രയർ
ഒർജിനൽ സോങ്ങ്- ഗോൾഡൻ (സിനിമ- കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്)
മികച്ച വിഷ്വൽ എഫക്ട്സ്- അവതാർ: ഫയർ ആന്റ് ഐസ്
മികച്ച തിരക്കഥ (ഒറിജിനൽ ) സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി
മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ, ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച നടൻ- മൈക്കൽ ബി ജോർദാൻ, ചിത്രം- സിന്നേഴ്സ്
മികച്ച നടി- ജെസി ബക്ലി, ചിത്രം ഹാംനെറ്റ്
മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ


