ഓസ്‍കര്‍ അവാര്‍ഡ്: അന്തിമ പട്ടികയില്‍ നിന്ന് 'ജല്ലിക്കെട്ട്' പുറത്ത്

By Web TeamFirst Published Feb 10, 2021, 11:40 AM IST
Highlights

വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഇന്ത്യൻ സിനിമകളില്ല.

ഇത്തവണത്തെ ഒസ്‍കര്‍ മത്സരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ജല്ലിക്കെട്ട് എന്ന മലയാള ചിത്രം. ലിജോ ജോസ് സംവിധാനം ചെയ്‍ത ജല്ലിക്കെട്ട് ഒസ്‍കര്‍ മത്സരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് പുതിയ വാര്‍ത്ത. ഇതോടെ ഇന്ത്യയില്‍ നിന്ന് ഓസ്‍കറിനുള്ള വിദേശ ഭാഷാ ചിത്രത്തിന്റെ വിവാഗത്തില്‍ മത്സരിക്കാനുള്ള ചിത്രം ഇല്ലാതായി. വിദേശ ഭാഷ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നതിന് 15 സിനിമകളുടെ അന്തിമ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പട്ടികയില്‍ ജല്ലിക്കെട്ട് ഇടംപിടിക്കാത്ത് നിരാശയ്‍ക്ക് കാരണമായി. എന്നാല്‍ ഇന്ത്യൻ ചലച്ചിത്രകാരിയായ കരിസ്‍മ ദേവ് ദുബെയുടെ ബിട്ടു എന്ന ഹ്രസ്വ ചിത്രം ഓസ്‍കര്‍ മത്സരിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്.

മികച്ച ലൈവ് ആക്ഷൻ ഹ്രസ്വ ചിത്ര വിവാഗത്തിലേക്ക് 10 സിനിമകളാണ് അന്തിമ പട്ടികയില്‍ തെരഞ്ഞെടുത്തത്. ഇതിലാണ് ബിട്ടുവും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം 15ന് ആണ് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപിക്കും. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥ ആസ്‍പദമാക്കിയാണ് ജല്ലിക്കെട്ട് എന്ന സിനിമ.

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്റെ കഥ എഴുതിയത്. ആന്റണി വര്‍ഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

പ്രശാന്ത് പിള്ളയായിരുന്നു സംഗീത സംവിധായകൻ. കണ്ണൻ ഗണപതി സൗണ്ട് മിക്സിംഗ് നിര്‍വഹിച്ചു. ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രാഹകൻ.

click me!