ജിവി പ്രകാശ്- കയാദു ലോഹർ ചിത്രം ഇമ്മോർട്ടലിലെ പുതിയ വീഡിയോ ഗാനം പുറത്ത്

Published : Oct 27, 2026, 04:42 PM IST
Immortal Movie

Synopsis

ജി വി പ്രകാശ് കുമാർ, കയാദു ലോഹാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ഹൊറർ ചിത്രമാണ് 'ഇമ്മോർട്ടൽ'. മാരിയപ്പൻ ചിന്ന സംവിധാനം ചെയ്ത ഈ ചിത്രം സെപ്തംബർ 4-നാണ് തിയേറ്ററുകളിൽ എത്തിയത്.

ജി വി പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രമാണ് 'ഇമ്മോര്‍ട്ടല്‍'. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4 ന് തിയറ്ററുകളിലേക്ക് എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഒത്തയില്ല നാനു എന്ന ഗാനമൊരുക്കിയിരിക്കുന്നത് സാം സിഎസ് ആണ്.

തിയേറ്ററിൽ വിജയം നേടാനാവാതെ പോയ ചിത്രം ഇപ്പോഴിതാ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഒക്ടോബർ 30 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമാവും. സോണി ലിവ് ആണ് ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറർ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി എം കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ കെ ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്‍ണന്‍ ഛായാഗ്രഹണവും രാജേഷ് എം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണു ഗോപാലകൃഷ്‍ണൻ ആണ്. ചിത്രത്തിന്റെ കലാസംവിധായകൻ ശിവ ശങ്കറാണ്. ആക്ഷൻ കൊറിയോഗ്രാഫി ശക്തി ശരവണനാണ്. പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്നയും നൃത്ത നൃത്തസംവിധാനം ശബരീഷും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം വൈനോദ് സുന്ദറും തമിഴ്സെൽവൻ യുവും കൈകാര്യം ചെയ്യുന്നു. കൂടാതെ കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് ആർട്ടിസ്റ്റ് പി മാരിയപ്പനും ആണ്. ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാം കൈകാര്യം ചെയ്യുന്നു. ആർ മഹിയുടെ വിഎഫ്എക്സ്, ഇ രാജേന്ദ്രൻ സ്റ്റിൽസ്, സതീഷ് (എഐഎം) & പി ശിവപ്രസാദ് പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെൻസറിങ്ങ് പൂർത്തിയാക്കി നയൻതാര ചിത്രം 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'; നവംബർ 6 ന് തിയേറ്ററുകളിലേക്ക്
നിതേഷ് തിവാരി ചിത്രം 'രാമായണ' റിലീസിനൊരുങ്ങുന്നു; പുതിയ ലിറിക്കൽ ഗാനം പുറത്ത്