ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകളും സീരീസുകളും ഉൾപ്പെടെ പതിനേഴ് പുതിയ റിലീസുകൾ പ്രേക്ഷകരെ കാത്തിരിക്കുന്നു. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ5 തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഒടിടി റിലീസ്.
കൊവിഡിന് ശേഷമാണ് ഒടിടി റിലീസുകൾ ഏറെ ശ്രദ്ധേയമാകാൻ തുടങ്ങിയത്. വിവിധ ഭാഷകളിലുള്ള സിനിമകൾ പല ഭാഷക്കാരും ദേശക്കാരും കാണാൻ തുടങ്ങി, റിവ്യൂകൾ എഴുതാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഓരോ ആഴ്ചയിലേയും ഒടിടി റിലീസുകൾ ഏതൊക്കെ എന്നറിയാൻ സിനിമാസ്വാദകരും സീരീസ് പ്രേമികളും കാത്തിരിക്കും. എല്ലാതവണത്തെയും പോലെ ഈ ആഴ്ചയും ഒരു നീണ്ട നിരതന്നെ ഒടിടി റിലീസുകളിൽ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, തുടങ്ങിയ ഭാഷകളിലെ സിനിമകളും സീരീസുകളും ആണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.
മലയാളം, തമിഴ് സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം മദ്രാസി ആണ് ഏറ്റവും പ്രധാനപ്പെട്ട ഒടിടി റിലീസ് ചിത്രം. റിപ്പോർട്ടുകൾ പ്രകാരം സിനിമകളും സീരീസും ചേർത്ത് 17 റിലീസുകളാണ് വാരാൻ പോകുന്നത്. വിവിധ ഭാഷകളിലും വിവിധ ഒടിടി പ്ലാറ്റ്‍ഫോമുകളിലും ഈ വാരം എത്തുന്ന സിനിമകളും സീരീസുകളും ഏതൊക്കെ ആണെന്ന് നോക്കാം.
ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ ചുവടെ
ജൂനിയർ - സെപ്റ്റംബർ 30 | നമ്മഫ്ലിക്സ് (കന്നഡ-തെലുങ്ക്)
മദ്രാസി - ഒക്ടോബർ 1 | ആമസോൺ പ്രൈം വീഡിയോ (തമിഴ്)
ലിറ്റിൽ ഹാർട്സ് - ഒക്ടോബർ 1 | ഇടിവി വിൻ(തെലുങ്ക്)
സാഹസം - ഒക്ടോബർ 1 | സൺ നെക്സ്റ്റ് (മലയാളം)
ചെക്മേറ്റ് - ഒക്ടോബർ 2 | സീ 5 (മലയാളം)
പ്ലെ ഡേർട്ടി- ഒക്ടോബർ 1 | ആമസോൺ പ്രൈം വീഡിയോ(ഇംഗ്ലീഷ്)
സ്റ്റീവ് - ഒക്ടോബർ 3 | നെറ്റ്ഫ്ലിക്സ്(ഇംഗ്ലീഷ്)
ദ ഗെയിം: യു നെവർ പ്ലെ എലോൺ - ഒക്ടോബർ 2 | നെറ്റ്ഫ്ലിക്സ് (തമിഴ് വെബ് സീരീസ്)
ഡ്യൂഡ്സ് സീസൺ 1- ഒക്ടോബർ 2 | നെറ്റ്ഫ്ലിക്സ് (സീരീസ്)
ഓൾഡ് ഡോഗ്, ന്യൂ ട്രിക്സ് (സ്പാനിഷ്)- ഒക്ടോബർ 3 | നെറ്റ്ഫ്ലിക്സ്
ദ ന്യു ഫോഴ്സ് സീസൺ 1 (സ്വീഡിഷ്)- ഒക്ടോബർ 3| നെറ്റ്ഫ്ലിക്സ്
Rurouni Kenshin S2 (ജാപ്പനീസ്)- ഒക്ടോബർ 4 | നെറ്റ്ഫ്ലിക്സ്
Winx Club - The Magic Is Back S1 (ഇംഗ്ലീഷ്)- ഒക്ടോബർ 2 | നെറ്റ്ഫ്ലിക്സ്
Genie, Make a Wish S1 (ഇംഗ്ലീഷ്)- ഒക്ടോബർ 3 | നെറ്റ്ഫ്ലിക്സ്
മോൺസ്റ്റർ - ദി എഡ് ഗെയിൻ സ്റ്റോറി (ഇംഗ്ലീഷ്)- ഒക്ടോബർ 3| നെറ്റ്ഫ്ലിക്സ്
നൈറ്റ്മേർ ഓഫ് നാച്വർ - കാബിൻ ഇൻ ദി വുഡ്സ് (ഇംഗ്ലീഷ്)- സെപ്റ്റംബർ 30 | നെറ്റ്ഫ്ലിക്സ്
13th - Some Lessons Aren’t Taught In Classrooms (ഹിന്ദി)- ഒക്ടോബർ 1 | സോണി ലിവ്