
അബുദാബി: യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലിൽ, തെലുങ്ക് സിനിമാ ഇതിഹാസം ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മിയും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ചേർന്നാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.
തെലുങ്ക് ചലച്ചിത്ര വ്യവസായത്തിനും ആരാധകർക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചിരഞ്ജീവി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു. "ഈ അവാർഡ് എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്റെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്. ഞാൻ അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു ", ആർപ്പുവിളികൾക്കും കൈയടിക്കും ഇടയിൽ അദ്ദേഹം പറഞ്ഞു.
തെലുങ്ക് അഭിനേതാക്കളായ റാണാ ദഗ്ഗുബതി, തേജ സജ്ജ എന്നിവർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ, നാസർ, ബ്രഹ്മാനന്ദം, പ്രിയദർശൻ, പ്രിയാമണി, ജയരാമൻ, ശരത്കുമാർ, രാധിക, വരലക്ഷ്മി, കരൺ ജോഹർ എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന ഐഫാ ഫെസ്റ്റിവൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചവയെ ആഘോഷിക്കുന്ന പുരസ്‍കാര വേദിയാണ്. വിനോദ ലോകത്തിന് ചിരഞ്ജീവി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ് അദ്ദേഹത്തിന് നൽകിയ അവാർഡ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ