'നഷ്ടപ്പെട്ടത് ഏറ്റവും നല്ലൊരു സുഹൃത്തിനെ', മാമുക്കോയയുടെ വിയോഗത്തിൽ കുഞ്ഞാലിക്കുട്ടി

Published : Apr 26, 2023, 03:03 PM IST
'നഷ്ടപ്പെട്ടത് ഏറ്റവും നല്ലൊരു സുഹൃത്തിനെ', മാമുക്കോയയുടെ വിയോഗത്തിൽ കുഞ്ഞാലിക്കുട്ടി

Synopsis

പല സാമൂഹ്യ വിഷയങ്ങളിൽ നിലപാടുള്ള അദ്ദേഹത്തിന്റെ നിര്യാണം ഒരു കാലഘട്ടത്തിന്റെ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് മാമുക്കോയയുടെ മരണത്തിലൂടെ നഷ്ടമായെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പല സാമൂഹ്യ വിഷയങ്ങളിൽ നിലപാടുള്ള അദ്ദേഹത്തിന്റെ നിര്യാണം ഒരു കാലഘട്ടത്തിന്റെ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം.

250 ലേറെ കഥാപാത്രങ്ങൾ, ഒരു കാലത്തും പഴകാത്ത തമാശകൾ, ഏത് തിരക്കിലും അരക്കിണറിലൂടെയും കോഴിക്കോട് നഗരത്തിലൂടെയും താരജാഡയില്ലാതെ നടന്ന മനുഷ്യനായിരുന്നു മാമുക്കോയ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയയ്ക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങൾ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും ഇവിടെതന്നെ കാണും...

Read More : ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെ; മലയാളി മറക്കാത്ത മാമുക്കോയയുടെ പകര്‍ന്നാട്ടങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും