അച്ഛന്‍റെ വഴിയെ..; പി ശ്രീകുമാറിന്‍റെ മകള്‍ സിനിമയിലേക്ക്, അരങ്ങേറ്റ ചിത്രം 'കള്ളം'

Published : Nov 08, 2024, 10:28 PM IST
അച്ഛന്‍റെ വഴിയെ..; പി ശ്രീകുമാറിന്‍റെ മകള്‍ സിനിമയിലേക്ക്, അരങ്ങേറ്റ ചിത്രം 'കള്ളം'

Synopsis

പി ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രം​ഗത്തേക്ക്.

ലയാള സിനിമയുടെ മുതിർന്ന നടനും സംവിധായകനുമായ പി ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രം​ഗത്തേക്ക്. കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആര്യ ഭുവനേന്ദ്രൻ കഥയും തിരക്കഥയുമെഴുതി അനുറാം സംവിധാനം ചെയ്യുന്ന കള്ളം എന്ന ചിത്രത്തിലൂടെയാണ് ദേവി വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. 

1968ൽ കണ്ണൂർ ഡീലക്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് പി.ശ്രീകുമാർ. അച്ഛന്റെ വഴിയെ മകളും എത്തുമ്പോൾ മലയാളികൾക്ക് ആവേശം ഏറെയാണ്. 

അച്ഛന് സിനിമയോടുള്ള അഭിനിവേശത്തിന്റെ ആഴവും പരപ്പും കുട്ടിക്കാലം മുതൽ കണ്ടും അറിഞ്ഞുമായിരുന്നു ദേവിയുടെ വളർച്ച.1985ലാണ് പി. ശ്രീകുമാർ സംവിധാനത്തിലേയ്ക്ക് കടക്കുന്നത്. തോപ്പിൽ ഭാസിയുടെ കയ്യും തലയും പുറത്തിടരുത് എന്ന നാടകം സിനിമയാക്കിക്കൊണ്ടായിരുന്നു അദ്ദേഹം സംവിധായകനാകുന്നത്. അതിനുശേഷം പി.ശ്രീകുമാർ 1987- ൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയായ അനന്തരം -ത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. പി.ശ്രീകുമാർ കഥ, തിരക്കഥ,സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത സിനിമയാണ് അസ്ഥികൾ പൂക്കുന്നു 1989- ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1994- ൽ മമ്മൂട്ടിയെ നായകനാക്കി വിഷ്ണു എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. 1993- ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ കളിപ്പാട്ടത്തിന്റെ കഥ ശ്രീകുമാറിന്റേതായിരുന്നു. 

യുട്യൂബർ അര്‍ജ്യുവും അപർണ പ്രേംരാജും വിവാഹിതരായി

എം മുകുന്ദന്റെ സീത എന്ന നോവൽ അതേ പേരിൽ സിനിമയാക്കി പി. ശ്രീകുമാർ സിനിമ നിര്‍മാതാവായി. മഹാരഥന്മാർക്കൊപ്പമുള്ള അച്ഛന്റെ ജീവിതയാത്രകൾക്ക് സാക്ഷിയായത് കൊണ്ട് തന്നെ ദേവിയുടെ ഉള്ളിലും ചെറുപ്പം മുതൽ തന്നെ എഴുത്തും സംവിധാന മോഹവുമൊക്കെ ഉടലെടുത്തിരുന്നു. ഹയർ സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപികയാണ് ദേവി.

തന്റെ ജോലിയിൽ കർമനിരതയായ ദേവിക്ക് ഇടക്ക് എപ്പോഴോ തന്റെ സിനിമാ മോഹങ്ങളെ മാറ്റി നിർത്തേണ്ടയായി വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് ഒരു തമാശക്ക് റീൽസുകൾ ചെയ്ത് തുടങ്ങിയത്. പക്ഷേ അവിടെ നിന്നും ലഭിച്ച അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ദേവിയിലെ അഭിനയ പാടവത്തെ പൊടിതട്ടിയെടുക്കാൻ പ്രേരിപ്പിച്ചത്. ദേവിയുടെ റീലുകളുടെ സ്ഥിരം പ്രേക്ഷയായിരുന്ന, സിനിമ പാഷനായി കൊണ്ട് നടന്നിരുന്ന ആര്യ അവിചാരിതമയാണ് ദേവിയുടെ അയല്പക്കക്കാരിയായി എത്തുന്നത്. അങ്ങനെയാണ് 'കള്ളം ' എന്ന ചിത്രത്തിൽ ദേവി ഒരു ഭാഗമാകുന്നത്. ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമായ കള്ളം നവംബർ അവസാനവാരം തിയേറ്ററുകളിൽ എത്തും. ദേവിക്ക് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദനങ്ങളുമായി ഭർത്താവ് കൃഷ്ണകുമാറും മകൻ ദേവനാരായണനും ഒപ്പമുണ്ട്. നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ആണ് ഭർത്താവ് കൃഷ്ണകുമാർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍