പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര.

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിതയാണ് നായികയായി എത്തിയിരുന്നു.

വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇഡ്‍ലി കടൈ ആണ് ധനുഷിന്റേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്‍ലി കടൈ. നിത്യ മേനന്‍ ആയിരുന്നു ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരുന്നു ഇഡ്‍ലി കടൈ. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക