സി ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യം; വിജയ്ക്ക് പിന്തുണയുമായി എസ്എഫ്ഐയും അന്‍വര്‍ എംഎല്‍എയും

By Web TeamFirst Published Feb 6, 2020, 2:00 AM IST
Highlights

സമൂഹ മാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായെത്തി. #WeStandWithVijat, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകളുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലുമായി ആയിരങ്ങളാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ആദായ നികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് പിന്തുണയുമായി എസ്എഫ്ഐയും പി വി അന്‍വര്‍ എംഎല്‍എയും രംഗത്ത്. വിജയ്‍യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിജയ്ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും വിജയ്ക്ക് പിന്തുണയുമായെത്തി.  വിജയ് ചിത്രം മെര്‍സല്‍ ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ വളര്‍ച്ചക്ക് തടയിട്ടെന്നും സി ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ് ഫാന്‍സ് അസോസിയേഷന്‍. ചോദ്യം ചെയ്യല്‍ രാത്രിയിലും തുടരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ രംഗത്തെത്തിയത്. 

 

അതേസമയം സമൂഹ മാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായെത്തി. #WeStandWithVijat, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകളുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലുമായി ആയിരങ്ങളാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. ബിഗിൽ സിനിമയിൽ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

എജിഎസ് ഗ്രൂപ്പുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.  വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

click me!