ഇടുക്കിയിൽ നിന്നും ഒരു വെബ് സീരീസ്; 'പാപ്പൻ കിടുവാ' വരുന്നു

Published : Oct 22, 2024, 05:10 PM IST
ഇടുക്കിയിൽ നിന്നും ഒരു വെബ് സീരീസ്; 'പാപ്പൻ കിടുവാ' വരുന്നു

Synopsis

സന്തോഷ് കെ ചാക്കോച്ചൻ രചനയും സംവിധാനവും നിർവഹിക്കുന്ന വെബ് സിരീസ്

പോപ്പും പിള്ളേരും എന്ന ബാനറിൽ കുളിർമ ഫാൻ കമ്പനിയുടെ നിർമ്മാണ പങ്കാളിത്തത്തോടെ സന്തോഷ് കെ ചാക്കോച്ചൻ രചനയും സംവിധാനവും നിർവഹിച്ച പാപ്പൻ കിടുവാ എന്ന വെബ് സീരീസിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. ഇടുക്കിയുടെ തനതായ പഴയ കല്യാണ ആഘോഷവും പ്രകൃതി ഭംഗിയുമൊക്കെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ വെബ് സീരീസിൽ ഇടുക്കിയിൽ നിന്നുള്ള അഭിനേതാക്കൾ തന്നെയാണ് കഥാപാത്രങ്ങള്‍ ആയിരിക്കുന്നത്.

സിനിമാ ചായാഗ്രാഹകനായ ജിസ്‌ബിൻ സെബാസ്റ്റ്യനാണ് ക്യാമറ. സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളർ, ജ്യോതിഷ് കുമാർ എഡിറ്റിംഗ്, റോണി റാഫേൽ പശ്ചാത്തല സംഗീതം, ദീപു സൗണ്ട് ഡിസൈൻ, സജി പോത്തൻ സഹ സംവിധാനം, ഋഷി രാജൻ കളറിംഗും ബിനീഷ് വെട്ടുക്കിളി ചമയവും ഷിനോജ് സൈൻ ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നു, പിആര്‍ഒ പി ആർ സുമേരൻ, ലൈറ്റ്സ് ജോയ്സ് ജോമോൻ, ആർട്ട്‌ അജീഷ്, ജോബി, ഗതാഗതം ജോൺസൺ.

ഷിന്റോ ഇടുക്കി ചില്ലീസ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന ഈ സീരിസിൽ  ബിജു തോപ്പിൽ, ജോയ്സ് ജോമോൻ, അജീഷ്, ജോബി പൈനാപ്പള്ളി, രെജു, ഷിന്റോ, മാർട്ടിൻ, വെട്ടിക്കുഴി ജോർജ്, ജോമോൻ, കുഞ്ഞാവ, ബിനോയ്‌, ജോൺസൺ, ഡോൺസ് എലിസബത്, റ്റിൻസി, ബിഥ്യ കെ സന്തോഷ്‌, ജിൻസി ജിസ്‌ബിൻ, പ്രിൻസി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : 'വോട്ട‍‍‍ർ അല്ലാത്തവനെയൊന്നും അന്വേഷിക്കാൻ നിൽക്കണ്ട'! 'പൊറാട്ട് നാടകം' പുതിയ ടീസർ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു