
കൊച്ചി : മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സംവിധായകരെ സമ്മാനിച്ച നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകളും ആയിരുന്നു. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലൂടെ സിനിമ മോഹികൾക്ക് മലയാള സിനിമയുടെ പുതുവാതിൽ തുറന്നിടുകയാണ് ലിസ്റ്റിൻ.
"ഇഷ്ടമുള്ള സിനിമ നിങ്ങൾ ആലോചിക്കൂ.. മാജിക് ഫ്രെയിംസ് നിർമ്മിക്കാം", എന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ വാഗ്ദാനം. മാജിക് ഫ്രെയിംസിന്റെ കീഴിൽ വരുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിച്ച ഫ്രെയിംസ് ഓഫ് ടുമോറോ ബിരുദധാന ചടങ്ങിൽ വച്ചായിരുന്നു ലിസ്റ്റിന്റെ പ്രഖ്യാപനം. അക്കാദമിയുടെ രണ്ടാം ബാച്ചിലെ കുട്ടികളുടെ ഷോർട്ട് ഫിലിം പ്രിവ്യു കഴിഞ്ഞ ആഴ്ചയാണ് സംഘടിപ്പിച്ചിരുന്നത്.
"ഫ്രെയിംസ് ഓഫ് ടുമോറോ" എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങിൽ സിഫയുടെ ഡയറക്ടറായ ലിസ്റ്റിൻ സ്റ്റീഫൻ, ചെയർമാനായ സംവിധായകൻ ഷാജി കൈലാസ്, സി.ഇ.ഓ വിനീത് പീറ്റർ, സൗണ്ട് ഡിസൈനർ എം.ആർ രാജാകൃഷ്ണൻ, എഡിറ്റർ ഷമീർ മുഹമ്മദ് ,ചലച്ചിത്രതാരങ്ങളായ വിനയ് ഫോർട്ട്, നിഷാന്ത് സാഗർ എന്നിവർ പങ്കെടുത്തു. എറണാകുളം ഷേണായിസ് തിയറ്ററിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് .
"മഹസർ", റീവൈൻഡ് , ഏഞ്ചൽ ഓഫ് ഡെത്ത്, കാർണികാകാണ്ഡം, ഒരു ശവപെട്ടിക്കഥ, ദി ട്വിൻ ഫ്‌ളെയിംസ് " എന്നീ ആറ് ഷോർട്ട്ഫിലിമുകളാണ് ഫ്രെയിംസ് ഓഫ് ടുമോറോയിൽ പ്രദർശിപ്പിച്ചത്. "ഓരോ ഷോർട്ട്ഫിലിമുകളും ഒന്നിനൊന്ന് വ്യത്യസ്തം, മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച പ്രതിഭകളെ നൽകുകയെന്നതാണ് സിഫയുടെ ലക്ഷ്യം. ഞാൻ നിങ്ങൾക്കായി നൽകിയ വാഗ്ദാനം പൂർത്തീകരിക്കുന്നുവെന്നും നിങ്ങളുടെ സ്വന്തം സിനിമ ആലോചിച്ചു തുടങ്ങു.. മാജിക് ഫ്രെയിംസ് അത് നിർമ്മിക്കുമെ"ന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു.
'ആള് വല്ലാണ്ട് മാറിപ്പോയല്ലോ, സർജറി എന്തെങ്കിലും..'; പ്രിയങ്കയുടെ പുത്തൻ ലുക്ക് കണ്ട് ആരാധകർ
സിഫ ചെയർമാനായ ഡയറക്ടർ ഷാജി കൈലാസ്, സി ഇ ഓ വിനീത് പീറ്റർ, നടൻ വിനയ് ഫോർട്ട്, നിഷാന്ത് സാഗർ, എഡിറ്റർ ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈനർ എം ആർ രാജകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാർക്കറ്റിങ്ങ് ആഷിഫ് അലി, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ