രണ്ടാം വാരത്തിലും നൂറോളം സ്‌ക്രീനുകളിൽ; തിയറ്ററില്‍ കൈയടി നേടി 'പാതിരാത്രി'

Published : Oct 24, 2025, 08:31 AM IST
Paathirathri movie into second successful week soubin shahir navya nair ratheena

Synopsis

റത്തീന സംവിധാനം ചെയ്ത് നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'പാതിരാത്രി' എന്ന ക്രൈം ഡ്രാമ ത്രില്ലർ തിയേറ്ററുകളിൽ മികച്ച വിജയം നേടുന്നു.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പാതിരാത്രി തീയേറ്ററുകളിൽ മികച്ച വിജയം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം രണ്ടാം വാരത്തിൽ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.

നേരത്തെ, ചിത്രം നേടുന്ന സൂപ്പർ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിൻ ഷാഹിർ മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം തിരക്കഥയുടെ മികവും സംവിധായികയുടെ കയ്യടക്കത്തിനുമൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപറ്റിയാണ് മുന്നോട്ട് നീങ്ങുന്നത്.

ത്രില്ലടിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുകയൂം ചെയ്യുന്ന ചിത്രത്തിൽ, നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായ ഘടകമായി മാറി. ടി സീരീസ് ആണ് വമ്പൻ തുകയ്ക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജിസ്റ്റ് - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ