'എന്നെ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി'; 'പടച്ചോനേ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ‌ ലുക്ക്‌

Published : Jun 04, 2022, 08:26 AM ISTUpdated : Jun 04, 2022, 08:32 AM IST
'എന്നെ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി'; 'പടച്ചോനേ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ‌ ലുക്ക്‌

Synopsis

ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയാണ് നായകൻ. ഇടതുപക്ഷ നേതാവായിട്ടാണ് ശ്രീനാഥ്‌ ഭാസി പ്രത്യക്ഷപ്പെടുന്നത്.

ബിജിത് ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ(Padachone Ingalu Katholi) രണ്ടാം ക്യാരക്ടർ‌ ലുക്ക്‌ പുറത്തിറങ്ങി. രഞ്ജിത്‌ മണംബ്രക്കാട്ട്‌ അവതരിപ്പിക്കുന്ന നെല്ലിയിൻ ചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'എന്നെ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി' എന്ന ക്യാപ്ഷനിലാണ് പുറത്തിറങ്ങിയ പോസ്റ്ററിൽ വെള്ള വസ്ത്രം ധരിച്ച് സ്ഥാനാർത്ഥിയുടെ വേഷത്തിലാണ് നെല്ലിയിൻ ചന്ദ്രനെ കാണിച്ചിരിക്കുന്നത്. 

ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയാണ് നായകൻ. ഇടതുപക്ഷ നേതാവായിട്ടാണ് ശ്രീനാഥ്‌ ഭാസി പ്രത്യക്ഷപ്പെടുന്നത്. ആൻ ശീതളാണ് നായിക. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‌

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. ചിത്രം മുഴുനീള എന്റർടെയ്നറാണ്.

Bigg Boss 4 : സിനിമാ സ്റ്റൈലിൽ നെഞ്ചും വരിച്ച്, സി​ഗരറ്റും വലിച്ച് ജാസ്മിന്റെ ഇറങ്ങിപ്പോക്ക്

'വെള്ളം','അപ്പൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം‌ ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ’. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിംങ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ. ഡിസൈൻസ് ഷിബിൻ സി ബാബു. സ്റ്റിൽസ് ലെബിസൺ ഗോപി. ആർട്ട് അർക്കൻ എസ് കർമ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ. പി.ആർ.ഓ- മഞ്ജു ഗോപിനാഥ്‌., മാർക്കറ്റിംഗ് ഹെയിൻസ്‌.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ