' ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണിയുണ്ടാക്കണം', ശ്രദ്ധ നേടി ടീസർ

Published : Nov 21, 2022, 07:24 PM ISTUpdated : Nov 22, 2022, 09:52 AM IST
' ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണിയുണ്ടാക്കണം', ശ്രദ്ധ നേടി ടീസർ

Synopsis

 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രത്തിന്റെ രസകരമായൊരു ടീസര്‍ പുറത്ത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. ആക്ഷേപ- ഹാസ്യ വിഭാഗത്തിൽ, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രം. ശ്രീനാഥ് ഭാസി ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണിയുണ്ടാക്കണം എന്ന് ഹരീഷ് കണാരന്റെ കഥാപാത്രം ആവശ്യപ്പെടുന്ന രസകരമായ ഒരു രംഗം ഉള്‍പ്പെടുത്തിയാണ് ടീസര്‍. നർമ്മത്തിനും, പ്രണയത്തിനും ഗാനങ്ങൾക്കും എല്ലാം പ്രാധാന്യം നൽകികൊണ്ട് ഒരു സമ്പൂർണ വിനോദ സിനിമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയറ്ററില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ബിജിത്ത് ബാല സംവിധാനം ചെയ്‍ത ചിത്രം നവംബര്‍ 24നാണ് റീലീസ് ചെയ്യുക.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'വെള്ളം', 'അപ്പൻ' എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. ഇവർ നിർമ്മിച്ച മുൻ സിനിമകളുടെ മികവ് തന്നെയാണ് പ്രേക്ഷകർക്ക് 'പടച്ചോനേ ഇങ്ങള് കാത്തോളീ'യില്‍ ഉള്ള പ്രതീക്ഷ. ആൻ ശീതൾ, ഹരീഷ് കണാരൻ,വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത്ട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്,

ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ലിറിക്കൽ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്‍തിരുന്നു, അവ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.  വിഷ്‍ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രചന -  പ്രദീപ് കുമാർ കാവുംന്തറ,    സംഗീതം- ഷാൻ റഹ്‍മാൻ, ഗാനരചന- നിധീഷ് നടേരി, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ആർട്ട്  ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, പിആർഒ  മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ് (മാക്സ്സോ).

Read More: പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ', ടീസര്‍ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ
അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025