വേദി കീഴടക്കി തൈക്കൂടം ബ്രിഡ്‍ജ്; 'പടവെട്ട്' ഓഡിയോ ലോഞ്ച് ആഘോഷമാക്കി ആരാധകര്‍

Published : Oct 19, 2022, 10:50 PM IST
വേദി കീഴടക്കി തൈക്കൂടം ബ്രിഡ്‍ജ്; 'പടവെട്ട്' ഓഡിയോ ലോഞ്ച് ആഘോഷമാക്കി ആരാധകര്‍

Synopsis

 ഒക്ടോബര്‍ 21 ന് തിയറ്ററുകളില്‍

തിരുവനന്തപുരം: നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് ആഘോഷമാക്കി ആരാധകര്‍. തിരുവനന്തപുരം ലുലു മാളില്‍ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ് ആണ് പടവെട്ടിലെ ഗാനങ്ങള്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി, അദിതി ബാലന്‍, ലിജു കൃഷ്ണ, രമ്യ സുരേഷ്, ഗോവിന്ദ് വസന്ത എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് നടത്തിയത്.

ആയിരക്കണക്കിന് ആരാധകരാണ് ഓഡിയോ ലോഞ്ചിന് സാക്ഷ്യം വഹിക്കാനായി തിരുവനന്തപുരം ലുലു മാളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 21 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളില്‍ ഒന്നായ സരിഗമയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ സരിഗമയുടെ നിര്‍മാണ കമ്പനിയായ  യൂഡ്‌ലീ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ചാണ്  യൂഡ്ലി ഫിലിംസ് സിനിമയൊരുക്കുന്നത്.

ALSO READ : രതീഷ് ബാലകൃഷ്‍ണന്‍റെ തിരക്കഥ, 'മദനോത്സവ'ത്തില്‍ സുരാജ്, ബാബു ആന്‍റണി

 

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന  പടവെട്ട്  ഒക്ടോബര്‍ 21 ന് സെഞ്ചുറി ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും. ലിജു കൃഷ്ണ തന്നെയാണ്  ചിത്രത്തിന്റെ  തിരക്കഥ. പടവെട്ടിന് പിന്നാലെ പൃഥ്വിരാജ് നായകനായ കാപ്പ, ടൊവിനോ, ആസിഫ് അലി എന്നിവരെ നായകരാക്കി ഒരുക്കുന്ന ചിത്രങ്ങള്‍ എന്നിവയും യൂഡ്ലി ഫിലിംസ് മലയാളത്തില്‍ നിര്‍മ്മിക്കുന്നുണ്ട്. പടവെട്ടില്‍ നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

ബിബിന്‍ പോള്‍ ആണ് സഹനിര്‍മ്മാതാവ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലി, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, കലാസംവിധാനം സുഭാഷ് കരുണ്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ,  മേക്കപ്പ് റോണക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും