ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കിയാണ് രതീഷ് ബാലകൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്
സംവിധാനം ചെയ്‍ത മൂന്ന് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം അടയാളപ്പെടുത്തിയ ആളാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 3.25, കനകം കാമിനി കലഹം, സമീപകാലത്ത് വലിയ പ്രേക്ഷകപ്രീതി നേടിയ ന്നാ താന്‍ കേസ് കൊട് എന്നിവയാണ് ആ ചിത്രങ്ങള്‍. ഈ സിനിമകളുടെയെല്ലാം രചനയും അദ്ദേഹത്തിന്റേതു തന്നെ ആയിരുന്നു. ഇപ്പോഴിതാ കരിയറില്‍ ആദ്യമായി മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥയൊരുക്കുകയാണ് രതീഷ് ബാലകൃഷ്‍ണന്‍. രതീഷിന്‍റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്ന മദനോത്സവമാണ് ആ ചിത്രം.
ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കിയാണ് രതീഷ് ബാലകൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കാസ്റ്റിംഗും ഏറെ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.
ALSO READ : 'ഓവര്‍ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്'; മോണ്‍സ്റ്ററിനെക്കുറിച്ച് വൈശാഖ്
ഷെഹ്‍നാദ് ജലാൽ ആണ് ഛായാഗ്രാഹകന്‍. ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ് കെ, പ്രൊഡക്ഷൻ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, വരികള്‍ വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ആർ ജി വയനാടൻ, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഒ പ്രതീഷ് ശേഖർ.

