
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ടിന്‍റെ ഓഡിയോ ലോഞ്ച് നാളെ (16) തിരുവനന്തപുരത്ത്. ലുലു മാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സംഗീത ബാന്‍ഡ് ആയ തൈക്കൂടം ബ്രിഡ്‍ജിന്‍റെ പെര്‍ഫോമന്‍സും ഉണ്ടാവും. നേരത്തെ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഐഎസ്‍എല്‍ ഉദ്ഘാടന മത്സര ദിവസമായിരുന്നു.
ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ചിത്രം ഒക്ടോബർ 21നാണ് തിയറ്ററുകളില്‍ എത്തുക. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മയാണ് സഹ നിര്‍മ്മാണം. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ, ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ലിറിക്‌സ് അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, വിഷ്വൽ എഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രൊമോ ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് രഞ്ജിനി അച്യുതൻ, സ്റ്റിൽസ് ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് ഓൾഡ് മങ്ക്‌സ്, പി ആർ ഒ- ആതിര ദിൽജിത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ