റീ റിലീസില്‍ ഇനി മമ്മൂട്ടിയുടെ ഊഴം; 'പാലേരി മാണിക്യം' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Sep 08, 2024, 11:19 PM IST
റീ റിലീസില്‍ ഇനി മമ്മൂട്ടിയുടെ ഊഴം; 'പാലേരി മാണിക്യം' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം

മലയാള സിനിമയില്‍ അടുത്ത റീ റിലീസ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009 ല്‍ പ്രദര്‍ശനത്തിനെത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. 4കെ അറ്റ്മോസ് ശബ്ദ സാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും കാണികളിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 20 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്. മൂന്നാം തവണയാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ സിനിമാപ്രേമികള്‍ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായാണ് മമ്മൂട്ടി നിറഞ്ഞാടിയത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.മി കച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : തിയറ്ററിലെ 'ഓണത്തല്ലി'ന് പെപ്പെ; കടലിലെ ആക്ഷന്‍ ബ്ലോക്കുകളുമായി 'കൊണ്ടല്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്, നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി": ബി ഉണ്ണികൃഷ്ണൻ
ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രം 'അതിരടി' പുത്തൻ പോസ്റ്റർ; ചിത്രം മെയ് 14ന് ആഗോള റിലീസ്