
2020ൽ പുറത്തിറങ്ങിയ ദ്രൗപതി എന്ന ചിത്രത്തിന്റെ തുടർച്ചയായി സംവിധായകൻ മോഹൻ.ജി, യുവതാരം റിച്ചാർഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിലെ പ്രധാന മൂന്ന് വില്ലന്മാരിൽ അതിക്രൂരമായ വില്ലൻ ആയി ദക്ഷിണേന്ത്യൻ താരം ചിരാഗ് ജാനിയുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. മുഹമ്മദ് ബിൻ തുഗ്ലക്ക് എന്ന അതിക്രൂരനായ പ്രതിനായക വേഷമാണ് ചിരാഗ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഒരു കൈയിൽ ആയുധവുമായുള്ള പടത്തിലെ താരത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാപ്പാൻ, ക്രാക്ക്, തുനിവ്, അഗിലൻ, ദി ഇ-ഗോസ്റ്റ്, വീർ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രമുഖനാണ് ചിരാഗ് ജാനി. നേതാജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സോള ചക്രവർത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.എം കോർപ്പറേഷൻ്റെ ബാനറിൽ സത്യ, രവി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 05 ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ മലയാളിയായ രക്ഷണ ഇന്ദുചൂഡൻ ആണ് നായിക.
സെൻസർ പൂർത്തിയാക്കി U/A കിട്ടിയ 'ദ്രൗപതി2', ജനുവരി അവസാനത്തോടെ വേൾഡ് വൈഡ് റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ദ്രൗപതി, രുദ്ര താണ്ഡവം എന്നിവയ്ക്ക് ശേഷം റിച്ചാർഡ് ഋഷിയും മോഹൻ ജിയും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണ് ദ്രൗപതി 2. ആര്യൻ, അദ്ദേഴ്സ്, ജെ.എസ്.കെ, പാപനാശം, വിശ്വരൂപം2, രാക്ഷസൻ, വലിമൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രമുഖനായ ജിബ്രാൻ വൈബോധയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്.
ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും മുഗൾ കാലഘട്ടത്തിലെ കഥ പറയുന്ന പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ മുഗൾ അധിനിവേശം പോലുള്ള ചരിത്രം അടിസ്ഥാനമാക്കി, പക്കാ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ലഹാരി മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
നട്ടി നടരാജ്, വൈ.ജി മഹേന്ദ്രൻ, ഭരണി (നാടോടികൾ), ശരവണ സുബ്ബയ്യ, വേല രാമമൂർത്തി, ചിരാഗ് ജനി, ദിനേശ് ലാംബ, ഗണേഷ് ഗൗരംഗ്, ദിവി, ദേവയാനി ശർമ്മ, അരുണോദയൻ, ജയവേൽ എന്നിവരും ദ്രൗപതി 2-ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ: ഫിലിപ്പ് ആർ. സുന്ദർ, എഡിറ്റർ: ദേവരാജ്, കലാസംവിധായകൻ: കമൽനാഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.മുരുകൻ, നൃത്തസംവിധായകൻ: തനിക ടോണി, സ്റ്റണ്ട് കോ-ഓർഡിനേറ്റർ: ആക്ഷൻ സന്തോഷ്, സ്റ്റിൽസ്: തേനി സീനു, പി .ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ് മനു.കെ.തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ