
വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടിയും റൂമാ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വിഎസും ചേർന്ന് നിർമ്മിക്കുന്ന ‘പന്തം’ സിനിമ സെൻസർ നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. റിലീസ് ഉടൻ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.മലയാളത്തിൽ ജാതിരാഷ്ട്രീയത്തെ ആഴത്തിലും ശക്തമായും അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനോടകം ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ് ‘പന്തം’.
ക്യൂപിഡ്സ് ക്യാമറയും സാം കൃഷ്ണ എന്റർടൈൻമെന്റ്സും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്. ഉണ്ണി സെലിബ്രേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായെത്തുന്നു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മെക്കാർട്ടിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചില ചോദ്യങ്ങൾ അസ്വസ്ഥമാക്കും… ചില യാഥാർഥ്യങ്ങൾ ചർച്ചകളെ ജ്വലിപ്പിക്കും!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ