'പരസഹായം പത്രോസ്'; വെബ് സിരീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published : Jun 12, 2025, 10:30 PM IST
parasahayam pathrose malayalam web series first look poster

Synopsis

ഷൈന നായർ, ഷിയാസ്, സാംസൺ പോൾ, ദുർഗ തുടങ്ങിയവര്‍ അഭിനയിക്കുന്നു

തോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരസഹായം പത്രോസ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഷൈന നായർ, ഷിയാസ്, സാംസൺ പോൾ, ദുർഗ, ഷൈലജ മോനൂട്ടി, ബിന്ദു കൃഷ്ണ, മജ്ജ ജീജീ, ജോർജ് കാച്ചപ്പിള്ളി, ജ്യോതിഷ് നടവരമ്പ്, വിഷ്ണു കട്ടപ്പന, തോമസ് പാദുവ, ബെന്നി പുതുക്കാട്, സ്മിത സുനിൽകുമാർ, സുവർണ മുരിയാട്, സതീഷ് മേനോൻ, ജ്യോതിക, ബിന്ദു ജോഷി, പ്രീത, ഷീല ജോയി, അന്ന ജെന്നി, റോണി, തോമസ് ചേനത്ത് പറമ്പിൽ, ബാലതാരങ്ങളായ ജെഫ്രിൻ സൽമാൻ, ഫാത്തിമ ഷെഹർബാൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ആലപ്പി ജോസ്, എഡിറ്റർ പ്രകാശ് കെ പി, സംഗീതം ഷൈജു അവറാൻ, ഗാനരചന രാജു വിജയൻ, തോമസ് ചേർത്ത് പറമ്പിൽ, കല ശിവൻ വലപ്പാട്, മേക്കപ്പ് ബിനിഷ, തനോജ്, അസോസിയേറ്റ് ഡയറക്ടർ സാംസൺ പോൾ, കൊറിയോഗ്രഫി ശ്രീകുമാർ ഇരിങ്ങാലക്കുട, കാസ്റ്റിങ്ങ് ഡയറക്ടർ ജിജു പള്ളിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ ജസ്റ്റിൻ ജോർജ്.

ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പത്രോസ് എന്ന സാധാരണക്കാരനായ ഗൃഹനാഥൻ തന്റെ പരോപകാര പ്രവർത്തികൾ ചെയ്യുന്നതിനിടയിൽ യാദൃശ്ചികമായി ചെന്നുപെടുന്ന പ്രശ്നങ്ങൾ ഹൃദയസ്പർശിയായ അവതരിപ്പിക്കുന്നവെബ് സീരീസാണ് പരസഹായം പത്രോസ് എന്ന് അണിയറക്കാര്‍ പറയുന്നു. ക്രൈമും ഹൊററും ഫാമിലി ഡ്രാമയും സമന്വയിപ്പിക്കുന്ന, സസ്പെൻസ് നിറഞ്ഞ പരസഹായം പത്രോസ് വെബ് സീരീസ് റിലീസിനൊരുങ്ങുന്നു. പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ