4 കെ ദൃശ്യമികവില്‍ 'പറയാതെ അറിയാതെ'; 'ഉദയനാണ് താരം' റീ റിലീസ് വെള്ളിയാഴ്ച

Published : Feb 04, 2026, 11:14 PM IST
parayathe ariyathe song from Udayananu Tharam in 4k

Synopsis

റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെ വീണ്ടും റിലീസിന് ഒരുങ്ങുന്നു

റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. റിലീസ് എത്തുന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര മേഖലയിലെ പ്രവർത്തകർ. സംവിധായകരായ പ്രിയദർശൻ, കമൽ, സത്യൻ അന്തിക്കാട്, ലാൽ ജോസ്, ജിയോ ബേബി, തരുൺ മൂർത്തി, താരങ്ങളായ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധിപേരുടെ ആശംസ വീഡിയോകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ പറയാതെ അറിയാതെ എന്ന ഗാനം 4കെ ദൃശ്യമികവോടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തീരുന്നു. ശ്രീനിവാസൻ്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനങ്ങളുള്‍പ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിൻ്റെ 4k റീ മാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസ് ആണ്. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ.

എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മിക്സിംഗ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ മുഴുവന്‍ ഫ്ലോറും ബുക്ക് ചെയ്യല്‍'; സി ജെ റോയിയെക്കുറിച്ച് തമ്പി ആന്‍റണി
'ആ സീന്‍ ആണ് പേട്രിയറ്റിന്‍റെ അടിത്തറ'; താന്‍ അഭിനയിച്ച ചിത്രത്തെക്കുറിച്ച് രേവതി