ജയറാമിന്റെ പരിമള ആൻഡ് കോ ഓപ്പണിംഗ് എത്ര നേടി?, കണക്കുകള്‍ പുറത്ത്

Published : Jun 06, 2026, 02:14 PM IST
Jayaram

Synopsis

ജയറാം നായകനായ ചിത്രം റിലീസ് ദിനത്തില്‍ നേടിയത്.

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ' ഇന്നലെയാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പരിമള ആൻഡ് കോ രണ്ട് കോടിയുടെ കളക്ഷനാണ് ഓപ്പണിംഗില്‍ നേടിയിരിക്കുന്നത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു ഫാമിലി ക്രൈം ഒളിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് പരിമള ആൻഡ് കോ കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. വരുണ്‍ പ്രഭാകറിന്റെ കൊലപാതകം ഒളിപ്പിക്കുന്ന ദൃശ്യം പോലെയാണോ പരിമള ആൻഡ് കോ എന്നാണ് സാമൂഹ്യ മാധ്യമത്തില്‍ സിനിമാ ആസ്വാദകര്‍ ചോദിക്കുന്നത്. എന്നാല്‍ കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് പരിമള ആൻഡ് കോ എന്നാണ് പ്രിവ്യു ഷോ കണ്ടവരുടെ അഭിപ്രായങ്ങള്‍. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും തനതായ വ്യക്തിത്വം നല്‍കിയിരിക്കുന്നു. ഉര്‍വശിയുടെയും ജയറാമിന്റെയും പ്രകടനം മികച്ചു നില്‍ക്കുന്നു. എന്റര്‍ടെയ്‍നിംഗ് ആയ തിരക്കഥയാണ് ജയറാം ചിത്രത്തിന്റേത് എന്നുമാണ് അഭിപ്രായങ്ങള്‍.

ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം ക്രൈം കോമഡി വിഭാഗത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകിയത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്.

ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ.ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ. പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നസ്‍ലെന്റെ മോളിവുഡ് ടൈംസിന്റെ ഓപ്പണിംഗ് കളക്ഷൻ എത്ര?, ഒടിടിയില്‍ എവിടെ?
'കല്യാണം എനിക്ക് സെറ്റാവില്ല, പാർട്ണർ വേണമെന്നുണ്ട്'; തുറന്നുപറഞ്ഞ് ദിവ്യ പ്രഭ