മിസ്റ്ററി ത്രില്ലര്‍, അമേരിക്കൻ സിനിമയുടെ റീമേക്കുമായി പരിനീതി ചോപ്ര

Published : Nov 28, 2019, 08:04 PM IST
മിസ്റ്ററി ത്രില്ലര്‍, അമേരിക്കൻ സിനിമയുടെ റീമേക്കുമായി പരിനീതി ചോപ്ര

Synopsis

അമേരിക്കൻ സിനിമയുടെ റീമേക്കില്‍ നായികയായി പരിനീതി ചോപ്ര.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നായികയാണ് പരിനീതി ചോപ്ര. ഒരു മിസ്റ്ററി ത്രില്ലറായിട്ടുള്ള ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ ആണ് പരിനീതി ചോപ്രയുടെതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.  ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് എപ്പോഴാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.റിബ്ബു ദാസ്‍ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതുവരെ അഭിനയച്ചതില്‍ നിന്നും തീര്‍ത്തും വേറിട്ട ഒരു ചിത്രമാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്നാണ് പരിനീതി ചോപ്ര പറയുന്നത്.  ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു. ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ എന്ന അമേരിക്കൻ സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.  നായിക കേന്ദ്രീകൃതമായ സിനിമയായിരിക്കും ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ
'ഇത്രയും മികച്ച കലാകാരനെ ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ സങ്കടം'; അനുശോചനം അറിയിച്ച് നടൻ കരുണാസ്