അര്‍ജുൻ കപൂര്‍- പരിനീതി ചോപ്ര ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു

Web Desk   | Asianet News
Published : Mar 14, 2020, 09:52 PM IST
അര്‍ജുൻ കപൂര്‍- പരിനീതി ചോപ്ര ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു

Synopsis

അര്‍ജുൻ കപൂറും പരിനീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.

അര്‍ജുൻ കപൂറും പരിനീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സന്ദീപ് ഔര്‍ പിങ്കി ഫരാര്‍. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

ദിബകര്‍ ബാനര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായ കാര്യം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്. രാജ്യത്ത് കൊറോണ രോഗം വന്ന പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിക്കുന്നുവെന്ന് പരിനീതി ചോപ്ര പറയുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇപ്പോള്‍ പ്രധാനം എന്ന് പരിനീതി ചോപ്ര പറയുന്നു. മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്നതാണ്. റിലീസ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ പുതിയ തിയ്യതി അറിയിച്ചിട്ടില്ല.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍