സൈനയാകാൻ പരിനീതി ചോപ്ര, പരിശീലനത്തിനിടെ പരുക്കേറ്റു

Published : Nov 16, 2019, 11:18 AM ISTUpdated : Nov 16, 2019, 11:25 AM IST
സൈനയാകാൻ പരിനീതി ചോപ്ര, പരിശീലനത്തിനിടെ പരുക്കേറ്റു

Synopsis

സൈന നെഹ്‍വാളായി അഭിനയിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ പരിനീതി ചോപ്രയ്‍ക്ക് പരുക്കേറ്റു.  

ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ പരിനീതി ചോപ്രയാണ് സൈന നെഹ്‍വാള്‍ ആയി അഭിനയിക്കുന്നത്. ശ്രദ്ധ കപൂറിനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സൈന നെഹ്‍വാളാകാൻ പരിനീതി ചോപ്ര കഠിന പ്രയത്‍നം നടത്തിയിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ പരിനീതി ചോപ്രയ്‍ക്ക് പരുക്കേറ്റതായാണ് പുതിയ വാര്‍ത്ത. പരിനീതി ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൈനയാകാൻ ഇനി 30 നാള്‍ കൂടി എന്ന് കഴിഞ്ഞ ദിവസം പരിനീതി ചോപ്ര സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.

കഴുത്തിനാണ് പരിനിതീ ചോപ്രയ്‍ക്ക് പരുക്കേറ്റത്‍. പരുക്കേറ്റതിന്റെ ഫോട്ടോ പരിനീതി ചോപ്ര സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഞാനും മൊത്തം ടീമും എനിക്ക് പരുക്ക് വരാതിരിക്കാൻ വളരെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ പരുക്കേറ്റു. വീണ്ടും ബാഡ്‍മിന്റണ്‍ കളിക്കുന്നതിനു മുമ്പ് വേണ്ട വിശ്രമം എടുക്കാനാണ് തീരുമാനം- പരിനീതി ചോപ്ര പറയുന്നു.  സൈനയെ മികവോടെ വെള്ളിത്തിരയില്‍ എത്തിക്കാൻ കഠിന പരിശീലനം  വേണമെന്ന് പരിനീതി ചോപ്ര പറഞ്ഞിരുന്നു. സൈന നെഹ്‍വാളിന്റെ വീട്  സന്ദര്‍ശിക്കുകയും ചെയ്‍തിരുന്നു. എനിക്ക് സൈനയാകണം. അതുകൊണ്ട് തന്നെ അവരുടെ വീട്ടില്‍ പോകണം. അവര്‍ അങ്ങനെയാണ് ജീവിച്ചത് എന്ന് അറിയണം. പലതവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തവണ അവരുടെ വീട്ടില്‍ പോകണം. ഒരു ദിവസം അവര്‍ ജീവിക്കുന്നതുപോലെ ജീവിക്കണം, അവര്‍ ഭക്ഷണം കഴിക്കുന്നതു പോലെ കഴിക്കണം. സൈനയ്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെ എനിക്കും നല്‍കാമെന്ന് അവരുടെ അമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സൈനയുടെ വീട്ടില്‍ ഒരു ദിവസം കഴിയാൻ പോകുന്നതിന്റെ ആവേശത്തിലാണ് ഞാൻ- പരിനീതി ചോപ്ര സൈനയുടെ വീട് സന്ദര്‍ശിക്കുന്നതിനു മുമ്പ് പറഞ്ഞിരുന്നു. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. സംവിധായകനും ടീമും എനിക്ക് വേണ്ടതെല്ലാം ശരിയാക്കി തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. ഞാൻ സന്തോഷവതിയാണ്, പക്ഷേ ആകാംക്ഷഭരിതയുമാണ്- പരിനീതി പോച്ര പറഞ്ഞിരുന്നു.

ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ഥ ജീവിതം സിനിമയില്‍ എത്തിക്കുന്നത് ആവേശകരമാണ്. സൈനയുടെ ജീവിതം അതേപടി സിനിമയില്‍ എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതുമാണ്. അവര്‍ കളിക്കുന്ന രീതി അതേപോലെ ചെയ്യാൻ ഒരുപാട് പരിശീലനം ആവശ്യമാണ്. പൂര്‍ണമായ ഒരു ജീവചരിത്ര സിനിമയായിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്- പരിനീതി ചോപ്ര പറഞ്ഞിരുന്നു.

അതേസമയം മാനവ് കൌള്‍ ആയിരിക്കും ചിത്രത്തില്‍ സൈന നെഹ്‍വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‍വാളിന്റെ യഥാര്‍ത്ഥ പരിശീലകൻ. തുമാരി സുലുവില്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പരിശീലകനായി അഭിനയിക്കുന്ന മാനവ് കൌള്‍.

അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ