ആഘോഷമായി, ആഡംബരമായി: പരിനീതി രാഘവ് ഛദ്ദ വിവാഹം; ചിത്രങ്ങള്‍ വൈറല്‍

Published : Sep 25, 2023, 02:00 PM ISTUpdated : Sep 25, 2023, 02:22 PM IST
ആഘോഷമായി, ആഡംബരമായി:  പരിനീതി രാഘവ് ഛദ്ദ വിവാഹം; ചിത്രങ്ങള്‍ വൈറല്‍

Synopsis

ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹം നടന്നത്.  ലേക് പാലസിൽ രാഘവിന്‍റെ സെഹ്‌റബന്ദിക്ക് ശേഷം  വള്ളങ്ങളിലാണ് വരനും സംഘവും വിവാഹ വേദിയിലേക്ക് പുറപ്പെട്ടത്.  

ദില്ലി: ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ആംആദ്മി നേതാവായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരൻ.  വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഉദയ് പൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ലെഹന്‍ഗയിട്ടാണ് ചിത്രത്തില്‍ പരിനീതി, അതേ സമയം ഷെര്‍വാണി അണിഞ്ഞാണ് രാഘവ് ഛദ്ദ എത്തുന്നത്. 

ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹം നടന്നത്.  ലേക് പാലസിൽ രാഘവിന്‍റെ സെഹ്‌റബന്ദിക്ക് ശേഷം  വള്ളങ്ങളിലാണ് വരനും സംഘവും വിവാഹ വേദിയിലേക്ക് പുറപ്പെട്ടത്.  വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ശനിയാഴ്ച നടന്നിരുന്നു ഗായകൻ നവരാജ് ഹാൻസിന്‍റെ പ്രകടനം അടക്കം അടങ്ങുന്ന ഹൽദി, മെഹന്ദി ചടങ്ങുകള്‍ നടന്നിരുന്നു. കഴിഞ്ഞയാഴ്ച ദില്ലിയില്‍ അർദസും സൂഫി നൈറ്റും നടന്നിരുന്നു.

വിവാഹത്തിലെ അതിഥികളിൽ രാഘവ് ഛദ്ദയുടെ ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ എത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇതില്‍ ഉള്‍പ്പെടുന്നു. പരിനീതി ചോപ്രയുടെ അടുത്ത സുഹൃത്തായ സാനിയ മിർസയും വധുവിന്‍റെ വാർഡ്രോബ് ഡിസൈൻ ചെയ്ത മനീഷ് മൽഹോത്രയും വിവാഹത്തിൽ പങ്കെടുത്തു. കരൺ ജോഹർ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചില കുടുംബ കാര്യങ്ങള്‍ ഇല്ലതിനാല്‍ എത്തിയില്ല. 

പരിനീതിയുടെ കസിൻ പ്രിയങ്ക ചോപ്ര വിവാഹത്തിന് എത്തിയിരുന്നില്ല. ജോലിതിരക്കുകള്‍ കാരണമാണ് പ്രിയങ്ക എത്താത്തത് എന്നാണ് പ്രിയങ്കയുടെ അമ്മ പറഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിലാണ് പരിനീതി ചോപ്ര  രാഘവ് ഛദ്ദ എന്നിവരുടെ വിവാഹം കഴിഞ്ഞത്. രാഘവ് ഛദ്ദ  ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപിയാണ്.

ഉഞ്ചായിയിൽ അവസാനമായി പരിനീതി ചോപ്ര അഭിനയിച്ചത്.അക്ഷയ് കുമാറിനൊപ്പം എത്തുന്ന  മിഷൻ റാണിഗഞ്ച് റിലീസ് ചെയ്യുന്നുണ്ട്.

പ്രമുഖ ക്രിക്കറ്റ് താരവുമായി പൂജ ഹെഗ്ഡെ ഡേറ്റിംഗില്‍; വിവരങ്ങള്‍ ഇങ്ങനെ

മാളവിക ജയറാം പ്രണയത്തിലോ?; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

Asianet News Live

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു