Asianet News MalayalamAsianet News Malayalam

പ്രമുഖ ക്രിക്കറ്റ് താരവുമായി പൂജ ഹെഗ്ഡെ ഡേറ്റിംഗില്‍; വിവരങ്ങള്‍ ഇങ്ങനെ

ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാന്‍ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സല്‍മാന്‍ ഖാന്‍ നയകനായ ചിത്രം ബോക്സോഫീസില്‍ വന്‍ ദുരന്തമായിരുന്നു.

Pooja Hegde To Marry Star Cricketer vvk
Author
First Published Sep 25, 2023, 11:06 AM IST

മുംബൈ: ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലും, ബോളിവുഡിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പൂജ പിന്നെ സൂപ്പര്‍ നായികയായി വളരുകയാണ്. സൂപ്പര്‍താര നായികയായി പല ചിത്രങ്ങളിലും പൂജ പ്രത്യക്ഷപ്പെട്ടു. പലതും വന്‍ ഹിറ്റുകളുമായിരുന്നു. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. എന്നാല്‍ എന്നും വിവാദങ്ങളും നടിയെ വിട്ടുമാറിയിരുന്നില്ല എന്നതാണ് നേര്.

ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാന്‍ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സല്‍മാന്‍ ഖാന്‍ നയകനായ ചിത്രം ബോക്സോഫീസില്‍ വന്‍ ദുരന്തമായിരുന്നു. അതിന് പിന്നാലെ പൂജയും സല്‍മാനും ഡേറ്റിംഗിലാണ് എന്ന രീതിയില്‍ വലിയതോതില്‍ അഭ്യൂഹം പരന്നു. ഇരുവരും ഒന്നിച്ച് പല വേദികളില്‍ എത്തിയതാണ് ഇതിന് കാരണമായത്. എന്നാല്‍ പിന്നീട് പൂജ തന്നെ ഈ അഭ്യൂഹങ്ങള്‍ തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നാല്‍ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി പൂജ അടുപ്പത്തിലാണ് എന്നാണ് പുതിയ അഭ്യൂഹം. എന്നാല്‍ ഈ ക്രിക്കറ്റ് താരം ആരാണെന്ന് വാര്‍ത്ത പുറത്തുവിട്ട ബോളിവുഡ് സൈറ്റുകള്‍ പറയുന്നില്ല. ഈ താരവും പൂജയും അടുത്തിടെ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ ഒപ്പമെത്തിയെന്നാണ് വിവരം.  ഒരു ക്രിക്കറ്റ് താരവുമായി പൂജയുടെ വിവാഹത്തിന് സാധ്യത എന്ന രീതിയിലാണ് സിനി ജോഷ് എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം  എന്താണെന്ന് വ്യക്തമാക്കി പൂജ അടുത്ത് തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേ സമയം അടുത്തകാലത്തായി സിനിമ രംഗത്ത് പൂജയ്ക്ക് അത്ര മികച്ച കാലമല്ലെന്നാണ് സിനിമ രംഗത്തെ സംസാരം. തെലുങ്കിൽ മഹേഷ് ബാബു നായകനായ ഗുണ്ടൂർ കരം എന്ന സിനിമയിൽ നിന്ന് പൂജ ഹെഗ്‌ഡെ പിന്മാറിയത് സിനിമ ലോകത്ത് ചര്‍ച്ചയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിലും തിരക്കഥയിലും വലിയ മാറ്റങ്ങള്‍ വന്നതാണ് പൂജയുടെ പിന്‍മാറ്റത്തിന് കാരണം എന്നാണ് വിവരം. അതേ സമയം തെലുങ്കില്‍ പൂജ അവസാനം അഭിനയിച്ച രാധേ ശ്യാം, ആചാര്യ തുടങ്ങിയ ചിത്രങ്ങൾ വന്‍ പരാജയമായിരുന്നു. തമിഴിൽ എത്തിയ വിജയ് ചിത്രം ബീസ്റ്റും പരാജയമായിരുന്നു.

അതേ സമയം ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൂജ മഹേഷ് ബാബു നായകനായ ഗുണ്ടൂർ കരം  വിട്ടത് എന്നും വിവരമുണ്ട്. എന്തായാലും നായികയായി അടുത്ത കാലത്ത് മറ്റ് പ്രൊജക്ടുകള്‍ ഒന്നും പൂജയുടെ പേരില്‍ പ്രഖ്യാപിച്ചിട്ടില്ല. 

ജവാന്‍ ശേഷം ഹോളിവുഡില്‍ നിന്നും വിളിവന്നു, ബ്ലാങ്ക് ചെക്ക് തന്ന് പടം ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല: അറ്റ്ലി

'ഞാൻ ചെയ്ത എല്ലാ പാട്ടുകള്‍ക്കുമിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം''

Asianet News Live

Follow Us:
Download App:
  • android
  • ios