
ടെലിവിഷൻ അവതാരകയും നടിയുമായി ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് പാർവതി കൃഷ്ണ. 'മാലിക്' എന്ന ചിത്രത്തിലെ ഡോ. ഷെർമിൻ എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ പാർവതി ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രം ഇറങ്ങി ഒരു വർഷം പിന്നിടുമ്പോൾ, തന്റെ ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷത്തെക്കുറിച്ച് പറയുകയാണ് പാർവതി.
"കോന്നിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരു നടിയാകുക എന്ന സ്വപ്നം കണ്ടു, അത് സംഭവിച്ചു. ഇങ്ങനെയൊരു ലെജൻഡറി സിനിമയുടെ ഭാഗമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ യാത്രയിലുടനീളം എന്നെ പിന്തുണച്ച ആർജെ ശാലിനി, മഹേഷ് നാരായണൻ, ആന്റോ ജോസഫ് , സജിമോൻ പ്രഭാകർ, സനൽ, ഫഹദ് ഫാസിൽ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു.
ALSO READ : 'ഗുണ്ട ജയന്‍' വീണ്ടും വരും; രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍
ഡോ. ഷെർമിൻ എപ്പോഴും എനിക്ക് പ്രത്യേകതകളുള്ള കഥാപാത്രമാണ്. ഒരു 'മഹേഷ് നാരായണൻ' സിനിമയുടെ ഭാഗമാകാൻ സാധ്യമായ ആ ഓഡിഷൻ ദിവസങ്ങൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ അതിനായി തെരഞ്ഞെടുത്തപ്പോൾ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് ഇത് സാധ്യമാക്കിയതിന് ആർജെ ശാലിനി ചേച്ചിക്ക് നന്ദി. നിങ്ങൾ എനിക്കായി ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞാൻ എങ്ങനെ ആ വേഷം ചെയ്തുവെന്ന് എനിക്കറിയില്ല. ഞാൻ അത് ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനും കഴിയുന്നില്ല.
എന്നെ സിനിമയിലുടനീളം നയിച്ചതിന് എന്റെ സംവിധായകൻ മനീഷ് നാരായണൻ സാറിന് നന്ദി പറയുന്നു. അവസാന ക്ലൈമാക്സ് രംഗങ്ങളിൽ എന്നെ കൺഫർട്ടബിൾ ആക്കിയതിന് ഇതിഹാസ താരം ഫഹദ് ഫാസിലടക്കമുള്ള എല്ലാവർക്കും നന്ദി പറയുന്നു. ആ നിമിഷങ്ങൾ ഒരിക്കലും മറക്കില്ല"- പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. 'ഈശ്വരൻ സാക്ഷിയായി' എന്ന പരമ്പരയിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെയാണ് പാർവതി പ്രശസ്തയായത്. സീരിയലുകൾക്ക് പുറമേ, 'താരം അവതാരം', 'കാട്ടുറുമ്പ്', 'കോമഡി മാസ്റ്റേഴ്‌സ്' തുടങ്ങിയ ഷോകളിൽ അവതാരകയായും എത്തിയിട്ടുണ്ട്.