
അഭിനേത്രി, മോഡൽ, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ പാർവതി ആർ കൃഷ്‍ണ. ചില മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മനസു തുറക്കുന്ന പാർവതിയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ധന്യ വർമയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. ഭർത്താവ് ബാലുവിനെക്കുറിച്ചും അച്ചുക്കുട്ടൻ എന്നു വിളിക്കുന്ന മകനെക്കുറിച്ചുമെല്ലാം അഭിമുഖത്തിൽ പാർവതി സംസാരിക്കുന്നുണ്ട്.
''ഈശ്വരൻ സാക്ഷി എന്നൊരു സീരിയൽ ഞാൻ ചെയ്യുന്നുണ്ടായിരുന്നു. അതിലെ നായകന്റെ ബെസ്റ്റ് ഫ്രണ്ടാണ് ബാലുവേട്ടൻ. ഞങ്ങളും മണിക്കുട്ടി ശ്രീലക്ഷ്മിയും ഒരു കാറിൽ സിനിമ കാണാൻ പോകുകയായിരുന്നു. ആ യാത്രയിൽ ഇവർ രണ്ട് പേരും ബാലുവേട്ടന്റെ വീട്ടിൽ കയറണം എന്ന് പറഞ്ഞു. എനിക്ക് പരിചയമില്ലാത്ത വീടല്ലേ ഞാൻ കയറണോ എന്നായി. അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞങ്ങൾ കമ്പനിയായി. എന്നെ കല്യാണത്തിനൊക്കെ വിളിക്കണം കേട്ടോ എന്ന് പറഞ്ഞു. ഒരു പോയിന്റ് എത്തിയപ്പോൾ ഞാൻ വീട്ടിൽ വന്ന് ആലോചിക്കട്ടെ എന്ന് ബാലുവേട്ടൻ തന്നെ ചോദിക്കുകയായിരുന്നു.
എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ബാലുവേട്ടനാണ്. അച്ചുവിനെ ഞാൻ നോക്കുന്നതിനേക്കാൾ ഏറ്റവും നന്നായി നോക്കുന്നത് അദ്ദേഹമാണ്. ഈയിടയ്ക്ക് അവനൊരു പനി വന്നിരുന്നു. ആ സമയത്ത് ബാലുവേട്ടൻ പൊട്ടിക്കരയുകയായിരുന്നു.
ഞാൻ കുറച്ചു കൂടി സ്ട്രോങ് ആയിരുന്നു. ബാലുവേട്ടന് ഞാനും അച്ചുക്കുട്ടനുമാണ് ലോകം. അതിന് ശേഷമേ പ്രൊഫഷൻ പോലുമുള്ളൂ. എനിക്ക് ഫാമിലിയും എന്റെ പ്രൊഫഷനും ഒരുപോലെയാണ്'' പാർവതി കൃഷ്‍ണ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക