ആദായ നികുതി വകുപ്പ് പരിശോധനയെ രൂ​ക്ഷമായി പ​രി​ഹസിച്ച് ത​പ്സി

Web Desk   | Asianet News
Published : Mar 07, 2021, 08:53 AM ISTUpdated : Mar 07, 2021, 11:10 AM IST
ആദായ നികുതി വകുപ്പ് പരിശോധനയെ  രൂ​ക്ഷമായി പ​രി​ഹസിച്ച് ത​പ്സി

Synopsis

ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ താ​ക്കോ​ലും അ​ഞ്ചു കോ​ടി​യു​ടെ ഇ​ട​പാ​ടി​ന്‍റെ ര​സീ​തു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ഠി​ന പ​രി​ശോ​ധ​ന​ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ട്ടി​യ​തെ​ന്നു ത​പ്സി ട്വി​റ്റ​റി​ലൂ​ടെ പ​രി​ഹ​സി​ച്ചു.

മുംബൈ: ആദായ നികുതി വകുപ്പ് മൂന്നുദിവസമായി നടത്തിയ പരിശോധനയെ  രൂ​ക്ഷമായി പ​രി​ഹ​സിച്ച് നടി ത​പ്സി പ​ന്നു. പാ​രീ​സി​ൽ ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ താ​ക്കോ​ലും അ​ഞ്ചു കോ​ടി​യു​ടെ ഇ​ട​പാ​ടി​ന്‍റെ ര​സീ​തു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ഠി​ന പ​രി​ശോ​ധ​ന​ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ട്ടി​യ​തെ​ന്നു ത​പ്സി ട്വി​റ്റ​റി​ലൂ​ടെ പ​രി​ഹ​സി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തെ തീ​വ്ര പ​രി​ശോ​ധ​ന​യി​ലെ മൂ​ന്നു ക​ണ്ടെ​ത്ത​ലു​ക​ൾ എ​ന്ന പേ​രി​ലാ​യി​രു​ന്നു ത​പ്സി​യു​ടെ മൂ​ന്നു ട്വീ​റ്റു​ക​ൾ. 1. പാ​രീ​സി​ൽ എ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ന്ന് ആ​രോ​പി​ക്കു​ന്ന ബം​ഗ്ലാ​വി​ന്‍റെ താ​ക്കോ​ൽ. കാ​ര​ണം വേ​ന​ല​വ​ധി അ​ടു​ത്ത​ല്ലോ ... 2. ഞാ​ൻ നി​ഷേ​ധി​ച്ച​തി​നാ​ൽ എ​ന്നെ കു​ടു​ക്കാ​നാ​യി സൃ​ഷ്ടി​ച്ച അ​ഞ്ചു കോ​ടി​യു​ടെ ര​സീ​ത്. 3. ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്രം ഞാ​ന​റി​ഞ്ഞ 2013ൽ ​ഞാ​ൻ നേ​രി​ട്ടു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ന​ട​ക്കാ​ത്ത റെ​യ്ഡ്. 

നേരത്തെ താ​ൻ അ​ത്ര​യും വി​ല കു​റ​ഞ്ഞ​ത​ല്ലെ​ന്ന പ​രി​ഹാ​സ ട്വീ​റ്റി​ലൂ​ടെ​യാ​ണു ക​ങ്ക​ണ​യ്ക്കെ​തി​രേ ത​പ്സി തി​രി​ച്ച​ടി​ച്ച​ത്. എ​ന്നാ​ൽ ത​പ്സി വി​ല കു​റ​ഞ്ഞ​യാ​ൾ ത​ന്നെ​യെ​ന്നു ക​ങ്ക​ണ​യും പ്ര​തി​ക​രി​ച്ചു.

അതേ സമയം തപ്സി പാനു, സംവിധായകൻ അനുരാ​ഗ് കാശ്യപ് എന്നിവരെ പൂനെയിൽ ഐടി ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ പൂനെ എന്നിവിടങ്ങളിൽ 30 സ്ഥലങ്ങളിലാണ് ഐടി അധികൃതർ പരിശോധന നടത്തിയത്. നേരത്തെ റെയ്ഡിനെതിരെ തപ്സി പാനുവിന്റെ മടിയിൽ ഇരിക്കുന്ന ഫോട്ടോ അനുരാ​ഗ് കാശ്യപ് ട്വീറ്റ് ചെയ്തിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൂർണ്ണമായും വെജിറ്റേറിയൻ ഡയറ്റിൽ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷൻ
ഇന്ന് കോടികള്‍, അന്ന് എത്ര? ആദ്യ ശ്രദ്ധേയ റോളിന് മമ്മൂട്ടിക്ക് ലഭിച്ച പ്രതിഫലം