കളക്ഷന്‍ 1050 കോടിയിലും നില്‍ക്കില്ല! റഷ്യന്‍ റിലീസിന് 'പഠാന്‍'

Published : Jun 09, 2023, 01:03 PM IST
കളക്ഷന്‍ 1050 കോടിയിലും നില്‍ക്കില്ല! റഷ്യന്‍ റിലീസിന് 'പഠാന്‍'

Synopsis

ജനുവരി 25 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം

സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. കൊവിഡ് കാലത്തിനു ശേഷം പഴയ പ്രതാപത്തിലുള്ള വിജയങ്ങള്‍ നേടാനാവാതെപോയ ബോളിവുഡിന് വലിയ ആത്മവിശ്വാസമാണ് ഷാരൂഖ് ഖാന്‍ ചിത്രം പകര്‍ന്നത്. ബോളിവുഡിനൊപ്പം അത് ഷാരൂഖ് ഖാന്‍റെയും തിരിച്ചുവരവായി വിലയിരുത്തപ്പെട്ടു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിയിലധികം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയ ഗ്രോസ് 1050 കോടി എന്നായിരുന്നു നിര്‍മ്മാതാക്കളുടെ കണക്ക്. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് ഈ തുകയിലും നില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ റിലീസിന് ഒരുങ്ങുകയാണ് യാഷ് രാജ് ഫിലിംസിന്‍റെ ചിത്രം. അതും വെറും റിലീസ് അല്ല, മികച്ച സ്ക്രീന്‍ കൌണ്ടോടെ വൈഡ് റിലീസ് ആണ്. 3000 ല്‍ അധികം സ്ക്രീനുകളിലായാണ് റഷ്യയിലും സിഐഎസിലും (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍ഡ് സ്റ്റേറ്റ്സ്) ചിത്രം റിലീസ് ചെയ്യപ്പെടുക. റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ പതിപ്പാണ് എത്തുക. ജൂലൈ 13 ന് തിയറ്ററുകളില്‍ എത്തും.

ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ അന്‍പതിലേറെ ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മാര്‍ച്ച് 22 ന് ആയിരുന്നു ഒടിടി റിലീസ്. അതേസമയം മറ്റു ചില വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം എത്തിക്കാന്‍ യാഷ് രാജ് ഫിലിംസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളാണ് ഇത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പഠാന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

ALSO READ : "ശോഭേ.."; ബിഗ് ബോസില്‍ അവസാനം സസ്‍പെന്‍സ് പൊളിച്ച് ഷിജു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക