
ധാക്ക: ആഗോള ബോക്സ്ഓഫീസില്‍ 1000 കോടി തികച്ച് മുന്നേറുകയാണ് ഷാരൂഖ് നായകനായ പഠാന്‍. എന്നാല്‍ ഷാരൂഖിന്‍റെ ബംഗ്ലദേശിലെ ആരാധകര്‍ക്ക് ഇതൊന്നും സന്തോഷം ഉണ്ടാക്കുന്നില്ല എന്നതാണ് വിവരം. വീണ്ടു പഠാന്‍റെ ബംഗ്ലാദേശിലെ റിലീസ് മാറ്റിവച്ചുവെന്നാണ് വാര്‍ത്ത. റിലീസ് മാറ്റിവച്ചതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
എന്നാല്‍ ഈ മാസം മുഴുവൻ അന്താരാഷ്‌ട്ര മാതൃഭാഷാ മാസമായി ആചരിക്കുന്നതിനാലാണ് പഠാന്‍റെ റിലീസ് നിർത്തിവെച്ചതെന്ന് ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെളിപ്പെടുത്തുന്നത്. ഫെബ്രുവരി 24നായിരുന്നു പഠാന്‍റെ ബംഗ്ലാദേശിലെ റിലീസ് നിശ്ചയിച്ചിരുന്നത്. ബംഗ്ലാ സര്‍ക്കാറിന്‍റെ അറിയിപ്പ് സത്യമാണെങ്കില്‍ പഠാന്‍റെ ബംഗ്ലാദേശ് റിലീസ് മാർച്ചിൽ ഉണ്ടാകും. അതേ സമയം സര്‍ക്കാര്‍ അറിയിച്ചതാണ് റിലീസ് മാറ്റാന്‍ കാരണം എന്ന് പഠാന്‍റെ ബംഗ്ലാദേശിലെ വിതരണാവകാശം എടുത്ത കമ്പനി സ്ഥിരീകരിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം ബംഗ്ലാദേശി നടൻ ദിപ്‌ജോൾ പഠാന്‍ അടക്കം ഹിന്ദി സിനിമകൾ രാജ്യത്ത് പ്രദര്‍ശിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ബംഗ്ലാദേശ് ചലച്ചിത്ര വ്യവസായം എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുയോജ്യമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും. ഹിന്ദി സിനിമകൾ ബംഗ്ലാദേശില്‍ കാണിച്ചാല്‍ ബംഗ്ലാദേശിലെ സിനിമ രംഗത്തെ അത് ബാധിക്കുമെന്നും ദിപ്‌ജോൾ അവകാശപ്പെട്ടു.
ബംഗ്ലാദേശിലെ പ്രേക്ഷകർ അവരുടെ പാരമ്പര്യത്തെ ആഘോഷിക്കുന്ന സിനിമകൾ കുടുംബത്തോടൊപ്പം കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ദിപ്‌ജോൾ അവകാശപ്പെട്ടു. എന്നാൽ ഹിന്ദി സിനിമയുടെ രീതികള്‍ ബംഗ്ലാദേശി സിനിമയുടെ ധാർമ്മികതയുമായി പൊരുത്തപ്പെടുന്നില്ല, കാരണം ഹിന്ദി സിനിമകളിൽ നിരവധി അശ്ലീല ഗാനങ്ങളും, രംഗങ്ങളും ഉണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു.
ഹിന്ദി സിനിമകൾക്ക് ബംഗ്ലാദേശിൽ റിലീസ് അനുവദിക്കുമെന്ന് ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി നീണ്ട ചർച്ചയ്ക്ക് ശേഷം ഹിന്ദി സിനിമകൾക്ക് ബംഗ്ലാദേശില്‍ റിലീസ് ചെയ്യാൻ അനുമതി നൽകാമെന്ന് സിനിമയുമായി ബന്ധപ്പെട്ട 19 അസോസിയേഷനുകൾ ബംഗ്ലാ സര്‍ക്കാറിനോട് സമ്മതിച്ചിരുന്നു. ഓരോ വർഷവും 10 ഹിന്ദി ചിത്രങ്ങൾ ബംഗ്ലാദേശി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് യോഗത്തിന് എടുത്ത തീരുമാനം.
തളര്‍ച്ചയറിയാതെ 'പഠാൻ', തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം തുടരുന്നു
ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബ്; അഞ്ച് ചിത്രങ്ങള്‍, 'പഠാന്‍' അഞ്ചാം സ്ഥാനത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ