'മമ്മൂട്ടി വിസ്‍മയിപ്പിച്ച നന്‍പകലിലെ ആ നിമിഷം'; എന്‍ എസ് മാധവന്‍ പറയുന്നു

Published : Feb 24, 2023, 05:55 PM IST
'മമ്മൂട്ടി വിസ്‍മയിപ്പിച്ച നന്‍പകലിലെ ആ നിമിഷം'; എന്‍ എസ് മാധവന്‍ പറയുന്നു

Synopsis

നെറ്റ്ഫ്ലിക്സില്‍ കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയ ഘടകം. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോഴും പിന്നീട് തിയറ്റര്‍ റിലീസിന്‍റെ സമയത്തും ചിത്രം കൈയടി നേടിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിലും ചിത്രം പുതിയ വായനകള്‍ നേടുകയാണ്. ട്വിറ്ററില്‍ മലയാളികളും മറുനാട്ടുകാരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ചിത്രത്തില്‍ മമ്മൂട്ടി തന്നെ വിസ്മയിപ്പിച്ച ഒരു രംഗത്തെക്കുറിച്ച് എടുത്ത് പറയുകയും ചെയ്യുന്നു അദ്ദേഹം.

ഒരൊറ്റ ക്രിഞ്ച് നിമിഷം പോലുമില്ലാതെ, ദീര്‍ഘമായ വിശദീകരണങ്ങള്‍ ഇല്ലാതെ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം വിസ്‍മയിപ്പിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയോടും എസ് ഹരീഷിനോടും ബഹുമാനം, പ്രേക്ഷകരോട് അവര്‍ കാട്ടിയ ബഹുമാനത്തിന്. മലയാള സിനിമയെക്കുറിച്ച് (തമിഴ് സിനിമയെക്കുറിച്ചും) എനിക്ക് സന്തോഷം തോന്നുന്നു, എന്നാണ് ചിത്രത്തെക്കുറിച്ചുള്ള എന്‍ എസ് മാധവന്‍റെ ട്വീറ്റ്.

മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ മറ്റൊരു ട്വീറ്റ് ഇങ്ങനെ- നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു. മലയാളിയായ ജെയിംസ് തന്‍റെ മുണ്ട് മാറ്റി തമിഴനായ സുന്ദരത്തിന്‍റെ ലുങ്കി ഉടുക്കുന്ന നിമിഷം. അമ്പരപ്പിക്കുന്ന ഒരു രൂപാന്തരമാണ് മമ്മൂട്ടി ആ നിമിഷത്തില്‍ ചെയ്തിരിക്കുന്നത്. ഒറ്റ നിമിഷത്തില്‍ അദ്ദേഹത്തിന്‍റെ ശരീരഭാഷയും പെരുമാറ്റ രീതിയുമൊക്കെ മാറുന്നു. മഹാനടന് അഭിവാദ്യം!, എന്‍ എസ് മാധവന്‍ കുറിച്ചു.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

ALSO READ : തിരിച്ചുവരവില്‍ കൈയടി നേടുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'