'പാതിരാ കുറുക്കന്‍' ഫസ്റ്റ് ലുക്ക് ഇന്ന്; പുറത്തിറക്കുന്നത് മോഹന്‍ലാലും മഞ്ജു വാര്യരും

Published : Aug 19, 2026, 12:18 PM IST
pathira kurukkan first look poster to be released by mohanlal and manju warrier today

Synopsis

ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന 'പാതിരാ കുറുക്കന്‍' എന്ന ചിത്രത്തിൽ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാ കുറുക്കന്‍. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് ആണ് ചിത്രത്തിന്‍റെ നിർമ്മാണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകിട്ട് 6 ന് പുറത്തെത്തും. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. പൊന്നാനി, എടപ്പാൾ പരിസര പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ഇത്. സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.

ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ അശ്വിത- അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം എസ് നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്, സൈഫുദ്ധീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമ്മത്തിൽ ചാലിച്ച് പാതിരാകുറുക്കൻ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഛായാഗ്രഹണം സെൽവകുമാർ എസ്, സംഗീതം ഗോപി സുന്ദർ, എഡിറ്റർ അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, സംവിധാന സഹായികൾ മണികണ്ഠൻ, ശ്രീജിത്ത്‌, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം ശ്രീ സെൽവി, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ ഷിംന ബി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ "മഴവില്ലായേ"; ദുൽഖർ ചിത്രം സെപ്റ്റംബർ 3ന് ആഗോള റിലീസ്
മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം