പേട്രിയറ്റിന്റെ കളക്ഷനില്‍ ഇടിവ്, ആകെ എത്ര നേടി?

Published : May 06, 2026, 12:37 PM IST
Mammootty, Mohanlal

Synopsis

പേട്രിയറ്റിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

മോഹൻലാലും മമ്മൂട്ടിയും ഒരിടവേളയ്‍ക്ക് ശേഷം ഒന്നിച്ച ചിത്രമാണ പേട്രിയറ്റ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്. അഞ്ചാം ദിവസം ചിത്രത്തിന്റെ കളക്ഷൻ കുറഞ്ഞ് 1.50 കോടിയിലെത്തി. 1826 ഷോകളില്‍ നിന്നുള്ള കണക്കാണിത്. 11.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് 28.83 കോടി രൂപയാണ് ആകെ നേടിയത്. വിദേശ ബോക്സ് ഓഫീസില്‍ 41.50 കോടി രൂപയും കളക്റ്റ് ചെയ്‍തു. ആകെ നേട്ടം 70 കോടിയിലെത്തി.

ആദ്യ ദിന കളക്ഷനിൽ 69 കോടി നേട്ടമുണ്ടാക്കിയ എമ്പുരാന്റെ കളക്ഷനെ മറികടന്നില്ലെങ്കിലും മികച്ച നേട്ടമാണ് പേട്രിയറ്റ് സ്വന്തമാക്കിയത്. ചിത്രം 29.1 കോടി രൂപയാണ് ആദ്യ ദിനം ആഗോള തലത്തിൽ നേടിയിരിക്കുന്നത്.

മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

സി.വി.സാരഥിയും രാജേഷ് കൃഷ്‍ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്‍തിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രദീപ് രംഗനാഥൻ നായകനായ ലൈക്ക് ഒടിടിയില്‍, സ്‍ട്രീമിംഗ് ആരംഭിച്ചു
വി ഡി സതീശനോ രമേശ് ചെന്നിത്തലയോ, അടുത്ത മുഖ്യമന്ത്രി ആര്? രമേശ് പിഷാരടിയുടെ പ്രതികരണം