ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് അവസാനമായി, പവൻ കല്യാണിന്റെ 'ഉസ്‍താദ് ഭഗത് സിംഗ്' തുടങ്ങി

Published : Apr 06, 2023, 02:13 PM IST
ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് അവസാനമായി, പവൻ കല്യാണിന്റെ 'ഉസ്‍താദ് ഭഗത് സിംഗ്' തുടങ്ങി

Synopsis

പവൻ കല്യാണ്‍ ചിത്രം ചിത്രീകരണം തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.

പവൻ കല്യാണ്‍ ചിത്രമായി ഏറെക്കാലം പറഞ്ഞുകേട്ടിരുന്നതാണ് 'ഉസ്‍താദ് ഭഗത് സിംഗ്'. ഹരിഷ് ശങ്കറാണ്  ചിത്രത്തിന്റെ സംവിധാനം.  'ഉസ്‍താദ് ഭഗത് സിംഗ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. പവൻ കല്യാണ്‍ ചിത്രം ചിത്രീകരണം തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.

ശ്രീ ലീലയാണ് ചിത്രത്തില്‍ നായികയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ വിജയ് നായകനായി പുറത്തെത്തിയ ചിത്രം 'തെരി'യുടെ റീമേക്കാണ് 'ഉസ്‍താദ് ഭഗത് സിംഗ്' എന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്‍ഥിരീകരണം വന്നിട്ടില്ല. 'ഉസ്‍താദ് ഭഗത് സിംഗ്' എന്ന ചിത്രം മൈത്രി മൂവി മേക്ക്ഴ്‍സ് ആണ് നിര്‍മിക്കുക.

'ഹരി ഹര വീര മല്ലു'വെന്ന ചിത്രം പവൻ കല്യാണിന്റേതായി റിലീസ് ചെയ്യാനുണ്ട്. കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീരവാണി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

'ഭീംല നായക്' എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

Read More: പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ 'മധുവിധു'
വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്