സന്തോഷകരമായ കുടുംബജീവിതത്തിന്റെ ടിപ്‌സുകള്‍ കൈമാറി പേളിയും ശ്രീനിഷും

Published : Feb 17, 2023, 09:28 AM IST
സന്തോഷകരമായ കുടുംബജീവിതത്തിന്റെ ടിപ്‌സുകള്‍ കൈമാറി പേളിയും ശ്രീനിഷും

Synopsis

പേളി മാണിയും ശ്രീനിഷും പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്‌ലോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പേളി ഇന്ന്. പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് ശ്രീനീഷും മകൾ നിലയും. കൈവെച്ച എല്ലാ മേഖലയിലും തിളങ്ങാൻ പേളിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളി കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.

ഷോയ്ക്ക് വേണ്ടിയാണ് പ്രണയമെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിക്കുകയാണ് ഇരുവരും. അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കിടാറുണ്ട്. വാലന്റൈന്‍ഡ് ഡേ ആഘോഷത്തിനായി ഗോവയിലെത്തിയപ്പോഴാണ് ഇരുവരും സന്തോഷകരമായ കുടുംബജീവിതത്തിന്റെ ടിപ്‌സുകള്‍ കൈമാറിയത്.

പങ്കാളി എങ്ങനെയാണോ അതേ പോലെ അവരെ അംഗീകരിക്കുക. അവരെ മാറ്റാന്‍ ശ്രമിക്കരുത്. പേളിയോട് ഒരിക്കല്‍പ്പോലും മിണ്ടാതിരിക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മിണ്ടിയില്ലെങ്കിലാണ് ചോദിക്കുന്നത്. അനാവശ്യ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് മാറ്റിയെടുക്കാം. പാര്‍ട്‌ണറിന്റെ പാഷന്‍ എന്താണെന്ന് കരുതി അവരെ പ്രചോദിപ്പിക്കുകയും പോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. അവരുടെ ആഗ്രഹം മനസിലാക്കി കൂടെ നില്‍ക്കുക. പ്രസവ ശേഷം നില കുഞ്ഞായിരുന്ന സമയത്തായിരുന്നു സൈമ അവാര്‍ഡ് വന്നത്. ഞാന്‍ പോവുന്നില്ലെന്നായിരുന്നു പേളി പറഞ്ഞത്. നമുക്ക് പോവാം, വാവയെ നോക്കി ഞാന്‍ റൂമിലിരുന്നോളാമെന്നായിരുന്നു ശ്രീനി പറഞ്ഞത്.

ദേഷ്യം വരുന്ന സമയത്ത് സംസാരിക്കാതെ മാറിയിരിക്കുക. 30 മിനിറ്റ് ഒന്നും മിണ്ടാതെ നമ്മുടെ മനസിലെ കൂളാക്കുക. ദേഷ്യം മാറിയിട്ട് അത് പറഞ്ഞ് തീര്‍ക്കുക. അങ്ങനെ വരുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്ക് മനസിലാവും എന്നിങ്ങനെയായിരുന്നു സന്തോഷകരമായ കുടുംബജീവിതത്തിന്റെ ടിപ്‌സുകള്‍ കൈമാറിയത്.

Read More: മാളവിക മോഹനനും മാത്യു തോമസും ഒന്നിക്കുന്ന 'ക്രിസ്റ്റി' ഇന്നെത്തും, തിയറ്റര്‍ ലിസ്റ്റ് പുറത്ത്

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും