'ആദ്യമായി സാരി ഉടുത്തപ്പോള്‍', മധുരിക്കും ഓര്‍മകളുമായി റിമി ടോമി

Web Desk   | Asianet News
Published : Sep 29, 2020, 07:47 PM IST
'ആദ്യമായി സാരി ഉടുത്തപ്പോള്‍', മധുരിക്കും ഓര്‍മകളുമായി റിമി ടോമി

Synopsis

റിമി ടോമിയുടെ ഫോട്ടോയെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

ഗായികയെന്ന നിലയില്‍ മാത്രമല്ല അവതാകരയെന്ന നിലയിലും ശ്രദ്ധേയയാണ് റിമി ടോമി. അവതാരകയായിട്ടുള്ള റിമി ടോമിയുടെ ഊര്‍ജം എല്ലാവരും അഭിനന്ദിക്കാറുണ്ട്. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമിയുടെ പഴയൊരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റിമി ടോമി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരി ഉടുത്തപ്പോഴുള്ള റിമി ടോമി ടോമിയുടെ ഫോട്ടോയാണ് ഇത്.

പാല അല്‍ഫോണ്‍സ കോളേജ് കാലത്തെ ഫോട്ടോയാണ് ഇത്. ആദ്യമായി സാരി ഉടുത്തപ്പോള്‍ എടുത്ത ഫോട്ടോ എന്നാണ് എഴുതിയിട്ടുള്ളത്. ഒട്ടേറെ ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആര്‍ട്‍സ് ക്ലബ് സെക്രട്ടറി, മധുരമുള്ള ഓര്‍മകള്‍ എന്നും എഴുതിയിരിക്കുന്നു. തന്റെ ഒപമുള്ള സുഹൃത്തുക്കളെയും റിമി ടോമി പരിചയപ്പെടുത്തുന്നുണ്ട്. എന്തായാലും റിമി ടോമിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചയാൾ'; ഭാര്യയെക്കുറിച്ച് ആർജെ അമൻ
'കളർ സസ്പെൻസ് ആയിരിക്കട്ടെ'; ഇച്ചാപ്പിയുടെ കല്യാണസാരി സെലക്ട് ചെയ്യാൻ നേരിട്ടെത്തി പേളി