'പതുക്കെ മതി, മഞ്ഞുമ്മൽ പോലെ ഇന്ത്യയെങ്ങും തൂക്കാനുള്ള ഐറ്റമാകണം'; പൃഥ്വിയുടെ 'എമ്പുരാൻ' പോസ്റ്റിൽ ആരാധകർ

Published : Mar 04, 2024, 10:14 PM ISTUpdated : Mar 04, 2024, 10:21 PM IST
'പതുക്കെ മതി, മഞ്ഞുമ്മൽ പോലെ ഇന്ത്യയെങ്ങും തൂക്കാനുള്ള ഐറ്റമാകണം'; പൃഥ്വിയുടെ 'എമ്പുരാൻ' പോസ്റ്റിൽ ആരാധകർ

Synopsis

ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്നാണ് വിവരം. 

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ലാത്തത് ആയിരുന്നു. അതുതന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും മലയാളികളെ ആകർക്ഷിച്ച ഘടകം. നിലവിൽ എമ്പുരാന്റെ ചിത്രീകരണം അമേരിക്കയിൽ നടക്കുകയാണ്. ഈ അവസരത്തിൽ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റും അതിന് വന്ന കമന്റുകളും ശ്രദ്ധനേടുകയാണ്.

മീറർ ഇമേജ് ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇത് എൽടു(ലൂസിഫർ 2) എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ളതാണ്. പെസ്പെക്റ്റീവ് എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിന് #L2E #EMPURAAN എന്നീ ഹാഷ്ടാ​ഗുകളും നൽകിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി മലയാളികളും രം​ഗത്ത് എത്തി. 

'സിനിമ സമാധാനത്തോടെ ചെയ്താൽ മതി. മഞ്ഞുമ്മൽ തമിഴ്നാട് തൂക്കിയടിക്കുന്നത് പോലെ ഇന്ത്യ മുഴുവൻ തൂക്കാനുള്ള ഐറ്റം ആയിരിക്കണം, അണ്ണാ പാചകം എവിടം വരെ ആയി, വെറുതെ സീൻ മോനെ, ലൂസിഫറിനെക്കാൾ മുകളിലുള്ള ഒന്ന് പ്രതീക്ഷിക്കുന്നു, ലാലേട്ടൻ- രാജു കോമ്പോ പൊളിക്കണം', എന്നിങ്ങനെയാണ് കമന്റുകൾ. 

അതേസമയം, ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചതെങ്കിൽ എമ്പുരാനിൽ ഖുറേഷി എബ്രഹാം എന്നതാകും കഥാപാത്ര പേര് എന്നാണ് വിവരം. നിലവിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ജോയിൻ ചെയ്തിട്ടുണ്ട്. ​ഗോവര്‍ദ്ധൻ എന്നാണ് നടന്റെ കഥാപാത്ര പേര്. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. സുജിത് വാസുദേവാണ് ഛായാ​ഗ്രഹണം. ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്നാണ് വിവരം. 

അയ്യോ..ഇത് യഥാർത്ഥ മുഖമോ? ഐശ്വര്യ റായിയുടെ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ബോളിവു‍ഡ്, സത്യാവസ്ഥ എന്ത് ?

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നീ കഴുതയാണെന്ന് കമന്റ്, കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ലെന്ന് കാര്യകാരണസഹിതം മറുപടിയുമായി മീനാക്ഷി
സുപ്രീം യാസ്‍കിനായി വെറും 10 ദിവസത്തെ ചിത്രീകരണം, കമല്‍ഹാസന്റെ പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം