
ചെന്നൈ: ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന ചിത്രമാണ് ദളപതി വിജയിയുടെതായി അടുത്തതായി പുറത്തുവരാനിരിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകന്‍ വെങ്കിട് പ്രഭുവും വിജയിയും ഒന്നിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തില്‍ വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ് എന്നത് തന്നെ ഏറെ ആവേശകരമായി ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം സിനിമയുടെ ആരാധകര്‍ ആവേശത്തോടെ ഒരു അപ്‍ഡേറ്റ് ചോദിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച സംവിധായകൻ വെങ്കട് പ്രഭു നല്‍കിയ മറുപടിയാണ് ചര്‍ച്ചയായിരുന്നു. ദ ഗോട്ടിലെ ഗാനത്തിന്റെ റിലീസ് പെട്ടെന്നുണ്ടാകുമോയെന്ന് ചോദിക്കുകയായിരുന്നു ആരാധകൻ. കുറച്ച് നേരത്തെ ആയിപ്പോയി (Too early bro) ആ ചോദ്യം എന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി.
എന്നാല്‍ ഈ മറുപടിയില്‍ വന്ന ട്വിസ്റ്റാണ് ഇപ്പോള്‍ രസകരമായി വന്നിരിക്കുന്നത്. ടൂ ഏര്‍ലി എന്ന് വെങ്കിട് പ്രഭു പറഞ്ഞത് നേരത്തെ വരും എന്നാണ് ഒരു വിജയ് ആരാധകന്‍ മനസിലാക്കിയത്. അതിനെ തുടര്‍ന്ന് അയാള്‍ വെങ്കിട് പ്രഭുവിനോട് ദേഷ്യപ്പെടുന്ന രീതിയില്‍ എക്സ് പോസ്റ്റ് ഇട്ടു.
'ടൂ ഏര്‍ലി എന്ന് പറഞ്ഞ് ഒരാഴ്ചയായി വേഗം അപ്ഡേറ്റ് പുറത്തുവിടടോ" എന്നാണ് ഇയാളുടെ എക്സ് പോസ്റ്റ്. ഇതിന് ഉടന്‍ തന്നെ വെങ്കിട് പ്രഭു രസകരമായ മറുപടി നല്‍കി. "പറഞ്ഞപ്പോ തന്നെ കരുതിയതാണ്, ഇതിനപ്പുറം ഞാന്‍ എന്ത് പറയാനാണെന്ന് നിങ്ങള്‍ തന്നെ പറയ്" എന്നാണ് വെങ്കിട് നല്‍കിയ മറുപടി.
2024ന്റെ രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്ന് പ്രതീക്ഷിക്കുന്നത് ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
രാജമൗലി മഹേഷ് ബാബു ചിത്രത്തിന്‍റെ പേര് ചോര്‍ന്നോ?; ഒടുവില്‍ രാജമൗലി തന്നെ കാര്യം വെളിപ്പെടുത്തി