ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം; മലയാളത്തിന്‍റെ 'ലാലേട്ടന് അഭിനന്ദനങ്ങള്‍', ആശംസകളുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

Published : Sep 20, 2025, 07:03 PM IST
mohanlal falke aswini vaishnav

Synopsis

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്

ദില്ലി: സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്. അടിപൊളിയും മനോഹരവുമായ കേരളത്തിൽ നിന്ന് ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് മോഹൻലാലെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു. നമ്മുടെ സംസ്കാരവും ആഗ്രഹങ്ങളുമെല്ലാം മോഹൻലാൽ തന്‍റെ സിനിമകളിലൂടെ ആഘോഷിച്ചുവെന്നും ഇന്ത്യയുടെ സര്‍ഗശേഷിയെ മോഹൻലാലിന്‍റെ അഭിനയം തലമുറകളോളം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ അവാര്‍ഡ് പ്രഖ്യാപന എക്സ് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ അഭിനന്ദനം.

2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'