Thalapathy 66 : 'ദളപതി 66' ചിത്രങ്ങൾ ലീക്കായി; ലൊക്കേഷൻ മാറ്റാനൊരുങ്ങി നിർമ്മാതാക്കൾ

Published : Jun 16, 2022, 04:12 PM IST
Thalapathy 66 : 'ദളപതി 66' ചിത്രങ്ങൾ ലീക്കായി; ലൊക്കേഷൻ മാറ്റാനൊരുങ്ങി നിർമ്മാതാക്കൾ

Synopsis

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് വിജയ്(Vijay) നായകനായി ദളപതി 66(Thalapathy 66). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി ചില ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ ലൊക്കേഷൻ മാറ്റാനൊരുങ്ങുകയാണ് സിനിമയുടെ നിർമ്മാതാക്കൾ. 

ചെന്നൈയിലെ ഇസിആറിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. ചിത്രങ്ങൾ ലീക്കായ ഉടൻ നടപടികൾ സ്വീകരിക്കണം എന്ന ആവശ്യവുമായി ആരാധകർ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണിയറപ്രവർത്തകർ ലൊക്കേഷൻ മാറ്റുന്നത്. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ കൊറിയോ​ഗ്രാഫറായി പ്രഭുദേവ എത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടിപ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയിയുടെ 'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഹൈദരാബാദിലാകും ​ഗാനത്തിന്റെ ചിത്രീകരണമെന്നാണ് വിവരം. 

Thalapathy 66 : 'ഹായ് ചെല്ലം ഞങ്ങള്‍ വീണ്ടും ഒന്നിച്ചു'; പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

നടി രശ്മക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എസ്‍. തമൻ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ തുടർന്നുവരികയാണ്. നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ