Meppadiyan : 'മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു', സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ

Web Desk   | Asianet News
Published : Feb 04, 2022, 01:27 PM IST
Meppadiyan : 'മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു', സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ

Synopsis

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ നായകനായ ചിത്രം 'മേപ്പടിയാൻ' (Meppadiyan) വൻ വിജയമാണ് സ്വന്തമാക്കിയത്. ദുബായ് എക്സ്‍പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. . ദുബായ് എക്സ്‍പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം ഉണ്ണി മുകുന്ദൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ 'മേപ്പടിയാൻ' ചിത്രം കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഉണ്ണി മുകുന്ദൻ.

മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. തിരക്കുപിടിച്ച ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാൻ അവസരം നല്‍കിയതിനും നന്ദി, ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മകളായിരിക്കും അത്.  നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവര്‍ത്തിക്കാൻ സദാസന്നദ്ധനാണ്.  'മേപ്പടിയാൻ' എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്‍നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നു.

ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. സാധാരണക്കാരനായ ചെറുപ്പക്കാരനായിട്ടായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഉണ്ണി മുകുന്ദന് ചിത്രം ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്‍തിരുന്നു.

വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്‍തത്. അഞ്‍ജു കുര്യനാണ് ചിത്രത്തിലെ നായിക. രാഹുല്‍ സുബ്ര‍ഹ്‍മണ്യമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിരയും അണിനിരന്ന ചിത്രമാണിത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ