പേരിൽ കൗതുകം ഒളിപ്പിച്ച് 'റാണി ചിത്തിര മാർത്താണ്ഡ'

Published : Jun 07, 2023, 02:31 PM IST
പേരിൽ കൗതുകം ഒളിപ്പിച്ച് 'റാണി ചിത്തിര മാർത്താണ്ഡ'

Synopsis

ജോസ്‍കുട്ടി ജേക്കബ് ചിത്രത്തില്‍ നായകനാകുന്നു.

പിങ്കു പീറ്ററുടെ സംവിധാനത്തിലുള്ളതാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ'. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്‍നങ്ങൾ സൃഷ്‍ടിക്കുന്നതെന്ന് ദൃശ്യവത്കരിക്കുന്ന ഒരു റൊമാന്‍റിക് കോമഡി സിനിമയാണ് 'റാണി ചിത്തിര മാർത്താണ്ഡ'. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റിനായ ഇറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്. രസകരമായതും ഒപ്പം കൗതുകമുള്ളതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കം.

ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. 2015ലും 2022ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ 'വിൻഡ്‍സ് ഓഫ് സംസാര', 'ഡിവൈൻ ടൈഡ്‍സ്' ആൽബങ്ങളിലൂടെ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്.  'ഭയാനകം', 'ശബ്‍ദിക്കുന്ന കലപ്പ' എന്നീ സിനിമകൾക്ക് ക്യാമറയൊരുക്കി രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‍കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.  ജോൺകുട്ടി ആണ് ചിത്രത്തിന്റെ എഡിറ്റർ.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ.

മേക്കപ്പ് റോണക്സ് സേവ്യർ. കലാസംവിധാനം ഔസേഫ് ജോൺ. സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ. കോസ്റ്റ്യൂം ലേഖ മോഹൻ, ഗാനരചന വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി വിജി സതീഷ്, ഡിഐ കളറിസ്റ്റ് ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ തൻസിൻ ബഷീ‍ർ, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്സ് മേരകി, പിആർഒ പ്രജീഷ് രാജ് ശേഖർ,  സ്റ്റിൽസ് ഷെബീർ ടികെ, ഡിസൈൻസ് യെല്ലോടൂത്ത് എന്നിവരാണ്.

Read More: 'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', അഭിമാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അനിയൻ മിഥുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്