പ്ലേ ബോയ് മാസികയ്ക്കായി ന​ഗ്നത പ്രദർശിപ്പിക്കാൻ ഭീമമായ തുക വാ​ഗ്ദാനം ചെയ്തിരുന്നു; നർ‌​ഗീസ് ഫക്രി

Published : Dec 03, 2019, 09:19 PM ISTUpdated : Dec 03, 2019, 09:29 PM IST
പ്ലേ ബോയ് മാസികയ്ക്കായി ന​ഗ്നത പ്രദർശിപ്പിക്കാൻ  ഭീമമായ തുക വാ​ഗ്ദാനം ചെയ്തിരുന്നു;  നർ‌​ഗീസ് ഫക്രി

Synopsis

മോഡലിങ്ങിൽ സജീവമായിരുന്ന സമയത്ത്, പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേക്കായി വനിതാ മോഡലിനെ ആവശ്യമുള്ള വിവരം തന്റെ ഏജന്റാണ് പറഞ്ഞത്. 

വാഷിങ്ടൺ: സിനിമയിലേക്ക് ചുവടുവയ്ക്കുന്നതിന് മുമ്പ് മോഡലിങ്ങിൽ സജീവമായിരുന്ന കാലത്തെ അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം നർ‌​ഗീസ് ഫക്രി. അഡൾട്ട് മാസികയായ പ്ലേ ബോയ്ക്ക് വേണ്ടി ന​ഗ്നയായി പോസ് ചെയ്യുന്നതിന് ഭീമമായ തുക വാഗ്ദാനം ചെയ്തിരുന്നതായി താരം വെളിപ്പെടുത്തി. മുൻ പോൺതാരം ബ്രിട്ടനി ഡി ലാ മോറയുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മോഡലിങ്ങിൽ സജീവമായിരുന്ന സമയത്ത്, പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേക്കായി വനിതാ മോഡലിനെ ആവശ്യമുള്ള വിവരം തന്റെ ഏജന്റാണ് പറഞ്ഞത്. പ്ലേ ബോയ് തന്നെ തെരഞ്ഞെടുത്തിരുന്നതായും ഏജന്റ് പറ‍ഞ്ഞു. എന്നാൽ, മാസികയ്ക്ക് വേണ്ടി ന​ഗ്നത പ്രദർശിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ താൻ ആ വലിയ ഓഫർ നിരസിക്കുകയായിരുന്നു. പ്ലേ ബോയ് വലിയ കമ്പനിയാണ്, അതിനാൽ അവർ വാഗ്ദാനം ചെയ്യുന്ന പണവും കൂടുതലായിരിക്കും. നന്ദി, താനിപ്പോൾ ഒരുകുഴപ്പുമില്ലാതെ പോകുകയാണെന്നുമായിരുന്നു, താൻ ഏജന്റിന് നൽകിയ മറുപടിയെന്നും നർ​ഗീസ് പറ‍ഞ്ഞു.

ന്യൂയോർക്കിൽ ജനിച്ച് വളർന്ന നർ​ഗീസ് 2011ൽ പുറത്തിറങ്ങിയ 'റോക്ക്സ്റ്റാര്‍' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റംകുറിച്ചത്. രണ്‍ബീർ കപൂർ നായകനായെത്തിയ ചിത്രം ഇംതിയാസ് അലിയാണ് സംവിധാനം ചെയ്തത്. പ്രമുഖ ബ്രാൻഡായ കിങ്ഫിഷറിന്റെ മോഡലായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ നായികയായി ഇംതിയാസ് നർ​ഗീസിനെ തെരഞ്ഞെടുക്കുന്നത്.

ചെറുപ്പം മുതൽ മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്ന നർ​ഗീസ് 16-ാം വയസ്സിൽ മോഡലായി എത്തിയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത പരിപാടിയായ 2004ലെ അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡലിലെ മത്സരാർത്ഥിയായി എത്തിയതോടെ മോഡലിങ് രംഗത്ത് തന്റേതായൊരിടം കണ്ടെത്താൻ നർ​ഗീസിന് കഴിഞ്ഞു. പിന്നീട് മോഡലിങ് ഗൗരവമായി എടുത്ത നർ​ഗീസ് പ്രൊഫഷണൽ മോഡലായി വളരുകയായിരുന്നു.

സൂജിത്ത് സിർക്കാറിന്റെ മദ്രാസ് കഫെ, ഡേവ്ഡ് ധവാന്റെ മേം തെര ഹീറോ എന്നിവയായിരുന്നു നർ​ഗീസിന്റെ ബോലിവുഡിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. അധികം ന​ഗ്നത പ്രദർശിപ്പിക്കാതെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് താനെന്ന് നർ​ഗീസ് പറഞ്ഞു. 'ക്യാമറയ്ക്കുമുന്നിൽ ന​ഗ്നയായി ഇതുവരെ വരേണ്ടി വന്നിട്ടില്ല. താൻ അതിൽ സന്തോഷവതിയാണ്. എനിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. വികാരതീവ്രമായിട്ടുള്ള ഏത് രംഗം അഭിനയിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്. എനിക്കറിയാം, ഇത് അഭിനയമാണ്. ഞാൻ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും. ചെയ്യുന്ന ജോലിയോട് എനിക്ക് പ്രതിബന്ധതയുണ്ട്, നർ​ഗീസ് കൂട്ടിച്ചേർത്തു.  

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരാഴ്ച നീണ്ട സിനിമാ വസന്തം; ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം
ലുലുമാളിലെ തിക്കും തിരക്കും, സെൽഫി എടുക്കാനും നടിയെ തൊടാനും ശ്രമം; കേസ് എടുത്ത് പൊലീസ്